വയനാട്ടിൽ പോലീസിന്റെ മിന്നൽ പരിശോധന; ആറ് മണിക്കൂറിനുള്ളിൽ 117 കേസുകൾ,

കൽപ്പറ്റ :വയനാട് ജില്ലയിൽ പോലീസ് നടത്തിയ പ്രത്യേക റേഞ്ച് ലെവൽ കോമ്പിങ് ഓപ്പറേഷനിൽ ആറ് മണിക്കൂറിനുള്ളിൽ 117 കേസുകൾ രജിസ്റ്റർ ചെയ്തു. ശനിയാഴ്ച രാത്രി 11 മുതൽ ഞായറാഴ്ച പുലർച്ചെ അഞ്ച് വരെ നടന്ന കർശന പരിശോധനയിൽ മൂന്ന് പിടികിട്ടാപ്പുള്ളികളെയും…

കൽപ്പറ്റ :വയനാട് ജില്ലയിൽ പോലീസ് നടത്തിയ പ്രത്യേക റേഞ്ച് ലെവൽ കോമ്പിങ് ഓപ്പറേഷനിൽ ആറ് മണിക്കൂറിനുള്ളിൽ 117 കേസുകൾ രജിസ്റ്റർ ചെയ്തു. ശനിയാഴ്ച രാത്രി 11 മുതൽ ഞായറാഴ്ച പുലർച്ചെ അഞ്ച് വരെ നടന്ന കർശന പരിശോധനയിൽ മൂന്ന് പിടികിട്ടാപ്പുള്ളികളെയും 22 വാറണ്ട് കേസ് പ്രതികളെയും പോലീസ് വലയിലാക്കി.

കാപ്പ (KAAPA) കേസിൽ ഉൾപ്പെട്ടവർ, മുൻ കുറ്റവാളികൾ, റൗഡികൾ പട്ടികയിലുള്ളവർ

തുടങ്ങി 195 പേരെ പോലീസ് സംഘം നേരിട്ട് പരിശോധിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 47 കേസുകളും ലഹരിമരുന്ന് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും ഒമ്പത് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലുമായി 2151 വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ലോഡ്ജുകൾ, റിസോർട്ടുകൾ തുടങ്ങിയ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തി.

ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ 32 ടീമുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥർ ഓപ്പറേഷനിൽ പങ്കെടുത്തത്. ജില്ലയിലെ ഡിവൈ.എസ്.പിമാരും വിവിധ സ്റ്റേഷൻ ഇൻസ്പെക്ടർമാരും പരിശോധനകൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള കർശനമായ പരിശോധനകൾ തുടരുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

Comments (0)