ബാലകൃഷ്ണൻ വധക്കേസ്; പ്രതി 19 വർഷത്തിന് ശേഷം പിടിയിൽ
മലപ്പുറം: പെരിന്തൽമണ്ണയിൽ തടിമിൽ മാനേജർ ബാലകൃഷ്ണനെ (55) കൊലപ്പെടുത്തിയ കേസിൽ 19 വർഷത്തിന് ശേഷം ബിഹാർ സ്വദേശിയായ പ്രതിയെ മലപ്പുറം ക്രൈംബ്രാഞ്ച് പിടികൂടി. ബിഹാർ സ്വദേശി ദിലീപ് രജക്കാണ് പിടിയിലായത്. എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ…
മലപ്പുറം: പെരിന്തൽമണ്ണയിൽ തടിമിൽ മാനേജർ ബാലകൃഷ്ണനെ (55) കൊലപ്പെടുത്തിയ കേസിൽ 19 വർഷത്തിന് ശേഷം ബിഹാർ സ്വദേശിയായ പ്രതിയെ മലപ്പുറം ക്രൈംബ്രാഞ്ച് പിടികൂടി. ബിഹാർ സ്വദേശി ദിലീപ് രജക്കാണ് പിടിയിലായത്. എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ബിഹാറിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
2007ലാണ് കേസിനാസ്പദമായ സംഭവം. പെരിന്തൽമണ്ണയിലെ തടി മില്ലിൽ മാനേജരായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മില്ലിലെ ഈർച്ചപ്പൊടിക്കുള്ളിൽ കുഴിച്ചിടുകയായിരുന്നു.
മില്ലിന് സമീപത്തെ ബാങ്കിൽ കവർച്ച നടത്താൻ പ്രതികൾ ശ്രമിക്കുന്നത് ബാലകൃഷ്ണൻ കണ്ടതാണ് വൈരാഗ്യത്തിനും കൊലപാതകത്തിനും കാരണമായതെന്നാണ് കേസ്. മില്ലിൽ ജോലി ചെയ്തിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളാണ് കൃത്യം നടത്തിയത്.
കേസ് അന്വേഷണം അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് പ്രതികളെ കേരളത്തിലെത്തിച്ച ഏജന്റിൽ നിന്ന് പൊലീസിന് നിർണായക വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിഹാറിലെത്തിയ സംഘം ദിലീപ് രജക്കിനെ പിടികൂടിയത്. കേസിലെ രണ്ടാമത്തെ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
Comments (0)