മുപ്പതിനായിരം രൂപ സ്വന്തമാക്കാം; ഇലക്ട്രിക് ഓട്ടോ സബ്സിഡിക്കുള്ള അപേക്ഷ 25 മുതൽ!
MVD Auto Subsidy -Mobility Scheme Kerala Vehicle Subsidy തിരുവനന്തപുരം: ( സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് നൽകുന്ന 30,000 രൂപ സബ്സിഡിക്കായി ഈ മാസം 25 മുതൽ ഓൺലൈൻ വഴി…
MVD Auto Subsidy -Mobility Scheme Kerala Vehicle Subsidy
തിരുവനന്തപുരം: ( സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് നൽകുന്ന 30,000 രൂപ സബ്സിഡിക്കായി ഈ മാസം 25 മുതൽ ഓൺലൈൻ വഴി അപേക്ഷിക്കാം.
അർഹത നേടുന്ന ആദ്യത്തെ 1000 പേർക്കാണ് സബ്സിഡി ലഭിക്കുക. ഇതിൽ 100 എണ്ണം വനിതകൾക്കായി പ്രത്യേകമായി സംവരണം ചെയ്തിട്ടുണ്ട്. വനിതാ അപേക്ഷകർ ഇല്ലാത്ത പക്ഷം ഈ ഒഴിവുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതാണ്. 2019 ഏപ്രിൽ ഒന്നു മുതൽ രജിസ്റ്റർ ചെയ്തതും ഇതുവരെ സബ്സിഡി ആനുകൂല്യം ലഭിക്കാത്തതുമായ വാഹന ഉടമകൾക്കും, മുൻപ് അപേക്ഷിച്ച് ലഭിക്കാത്തവർക്കും വീണ്ടും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഒരാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു വാഹനത്തിന് മാത്രമായിരിക്കും സബ്സിഡി അനുവദിക്കുക. എന്ന ഔദ്യോഗിക ലിങ്ക് വഴി അപേക്ഷകൾ നൽകാം. കൂടുതൽ വിവരങ്ങൾക്ക് mvd.kerala.gov.in സന്ദർശിക്കുക.
English Summary:
As part of Kerala Government's e-mobility promotion scheme, applications for Rs 30,000 subsidy for electric passenger auto rickshaws can be submitted online from the 25th. First 1000 eligible applicants will get the subsidy, with 100 reserved for women. Owners registered since April 1, 2019, who haven't received subsidy yet can reapply. Apply via transportservices.nic.in link.
MVD Auto Subsidy -Mobility Scheme Kerala Vehicle Subsidy
Comments (0)