'ചാറ്റൽമഴ' വാർഷിക മീറ്റ് അപ്പും പുരസ്കാരദാനവും സെപ്റ്റംബർ 27-ന് കോഴിക്കോട്ട്

'ചാറ്റൽമഴ' വാർഷിക മീറ്റ് അപ്പും പുരസ്കാരദാനവും സെപ്റ്റംബർ 27-ന് കോഴിക്കോട്ട്

കോഴിക്കോട്: പ്രമുഖ സാംസ്കാരിക കൂട്ടായ്മയായ ചാറ്റൽമഴ' യുടെ വാർഷിക മീറ്റ് അപ്പ് 'ചിരാത് 2K26' സെപ്റ്റംബർ 27-ന് (ഞായർ) കോഴിക്കോട് വിവിധ പരിപാടികളോടെ നടക്കും.

പരിപാടിയുടെ ഭാഗമായി സംഘടന ഏർപ്പെടുത്തിയ വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അകാലത്തിൽ വേർപിരിഞ്ഞ യുവഗായകൻ അൻഷിദ് അമ്പായത്തോട്യുടെ സ്മരണാർത്ഥം നൽകുന്ന അവാർഡിന് പ്രശസ്ത യുവഗായിക ഫാത്തിമ അൻഷി അർഹയായി. പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് വിക്ടർ ജോർജ് സ്മാരക അവാർഡിന് 24 ന്യൂസ് അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ ദീപക് ധർമ്മടം തിരഞ്ഞെടുക്കപ്പെട്ടു.

മാധ്യമപ്രവർത്തന രംഗത്തെ സംഭാവനകൾക്ക് ഓണററി ഡോക്ടറേറ്റ് നേടിയ സംഘടനാംഗം കമാൽ റഫീഖിനെ ചടങ്ങിൽ പ്രത്യേകമായി ആദരിക്കും.

എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിക്കുന്നതോടൊപ്പം വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച അംഗങ്ങൾക്കും ആദരം നൽകും. സാംസ്കാരിക പരിപാടികളും വാർഷിക സംഗമത്തിന്റെ ഭാഗമായി അരങ്ങേറും.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘത്തിനും രൂപം നൽകിയതായി സംഘാടകർ അറിയിച്ചു.

Comments (0)