കനറാ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 28.9 ലക്ഷം രൂപ തട്ടിയ കേസ്; ബാങ്ക് അപ്രൈസർ അറസ്റ്റിൽ

പുൽപ്പള്ളി: കനറാ ബാങ്കിന്റെ പുൽപ്പള്ളി ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് 28.9ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ബാങ്ക് അപ്രൈസർ കെ.ആർ. സഹജനെ പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് പുറത്തായതിനെത്തുടർന്ന് ആഴ്ചകളായി ഒളിവിൽ കഴിഞ്ഞിരുന്ന…

പുൽപ്പള്ളി: കനറാ ബാങ്കിന്റെ പുൽപ്പള്ളി ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് 28.9

ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ബാങ്ക് അപ്രൈസർ കെ.ആർ. സഹജനെ പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് പുറത്തായതിനെത്തുടർന്ന് ആഴ്ചകളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പാലക്കാട് ചെർപ്പുളശ്ശേരിയിലുള്ള ബന്ധുവീട്ടിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ച് വായ്പകളിലായി മുക്കുപണ്ടം യഥാർത്ഥ സ്വർണ്ണമെന്ന വ്യാജേന സാക്ഷ്യപ്പെടുത്തി പണയം വെച്ചാണ് ഇയാൾ വൻ തുക തട്ടിയെടുത്തത്. ബാങ്ക് ജീവനക്കാരനായതിനാൽ സ്വന്തം പേരിൽ സ്വർണ്ണപ്പണയ വായ്പ എടുക്കാൻ സാങ്കേതിക തടസ്സമുണ്ടെന്ന് വിശ്വസിപ്പിച്ച് അഞ്ച് സുഹൃത്തുക്കളുടെ പേരിലാണ് സഹജൻ വായ്പകൾ സംഘടിപ്പിച്ചത്. സുഹൃത്തുക്കൾ നൽകിയ തിരിച്ചറിയൽ രേഖകളും ഒപ്പുകളും ഉപയോഗിച്ചായിരുന്നു ഇടപാടുകൾ. സഹജനെ വിശ്വസിച്ച് വായ്പാ രേഖകളിൽ ഒപ്പിട്ടു നൽകുക മാത്രമാണ് ചെയ്തതെന്നാണ് സുഹൃത്തുക്കൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്.

ബാങ്കിലെ ആഭ്യന്തര പരിശോധനയിലാണ് പണയം വെച്ചിരിക്കുന്ന ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന്

വ്യക്തമായതും വൻ സാമ്പത്തിക തിരിമറി പുറത്തുവന്നതും. തുടർന്ന് ബാങ്ക് മാനേജ്‌മെന്റ്

നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും സമാനരീതിയിൽ മറ്റ് തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്നും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Comments (0)