'ടിക്കറ്റിന് 8 ലക്ഷം, ഖജനാവിൽ നിന്ന് 4 കോടി'! ആഭ്യന്തര മന്ത്രിയ്‌ക്കെതിരെ പോസ്റ്റിട്ട് പണി വാങ്ങി; കെ.എസ് അരുൺകുമാറിനും 'പോരാളി ഷാജി'ക്കുമെതിരെ കേസ്‌

Chennithala Arunkumar Shaji Police തിരുവനന്തപുരം: ( ) ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ പോലീസ്‌ കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ പോലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ…


Chennithala Arunkumar Shaji Police

തിരുവനന്തപുരം: ( ) ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ പോലീസ്‌ കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ പോലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ സി.പി.എം നേതാവ് കെ.എസ്. അരുൺകുമാർ ഒന്നാം പ്രതിയും, അറിയപ്പെടുന്ന സൈബർ പ്രൊഫൈലായ 'പോരാളി ഷാജി' രണ്ടാം പ്രതിയുമാണ്. ഇവർക്ക് പുറമേ മറ്റ് രണ്ട് സോഷ്യൽ മീഡിയ പ്രൊഫൈലുകളെക്കൂടി പ്രതി ചേർത്തിട്ടുണ്ട്.

രമേശ് ചെന്നിത്തലയുടെ അമേരിക്കൻ യാത്രയുമായി ബന്ധപ്പെട്ടാണ് സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണങ്ങൾ നടന്നത്. ഫേസ്ബുക്ക് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാജ ആക്ഷേപങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് കേസിനാസ്പദമായ സംഭവം.

കുടുംബസമേതമുള്ള യാത്രയ്ക്കായി ഒരു വിമാന ടിക്കറ്റിന് എട്ടുലക്ഷം രൂപ വീതം കണക്കാക്കി സർക്കാർ ഖജനാവിൽ നിന്ന് നാല് കോടി രൂപയോളം ധൂർത്തടിച്ചു എന്ന രീതിയിലായിരുന്നു പോസ്റ്റുകൾ പ്രചരിച്ചത്. കെ.എസ്. അരുൺകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് അടക്കം തെളിവായി സ്വീകരിച്ചാണ് പോലീസ് എഫ്.ഐ.ആർ ഇട്ടിരിക്കുന്നത്. അതേസമയം, തന്റെ യാത്രാചെലവുകൾ സർക്കാർ ഖജനാവിൽ നിന്നല്ല വഹിച്ചതെന്ന് രമേശ് ചെന്നിത്തല നേരത്തേതന്നെ വ്യക്തമാക്കിക്കഴിഞ്ഞിരുന്നു.

English Summary:

Thiruvananthapuram City Cyber Police registered a case over defamatory social media campaigns against Ramesh Chennithala regarding his US trip. CPM leader K.S. Arunkumar has been named as the first accused, while the social media handle 'Porali Shaji' is the second accused, along with two other profiles. The case stems from posts alleging that nearly 4 crore rupees was misspent from the government exchequer for ticket costs. Chennithala had earlier clarified that his travel expenses were not funded by the government.

Chennithala Arunkumar Shaji Police

Comments (0)