കായിക രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ തച്ചൻകുന്ന് ഭാവന കലാവേദി & ഗ്രന്ഥാലയം അനുമോദിച്ചു.
കായിക രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ തച്ചൻകുന്ന് ഭാവന കലാവേദി & ഗ്രന്ഥാലയം അനുമോദിച്ചു. എയർ റൈഫിൾ ഇനത്തിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ ഫിദ ആമിന, കോഴിക്കോട് ജില്ലാ അത് ലറ്റിക് മീറ്റിൽ 100 മീറ്ററിൽ സ്വർണ്ണ മെഡലും 600 മീറ്ററിൽ വെങ്കല…
കായിക രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ തച്ചൻകുന്ന് ഭാവന കലാവേദി & ഗ്രന്ഥാലയം അനുമോദിച്ചു.
എയർ റൈഫിൾ ഇനത്തിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ ഫിദ ആമിന, കോഴിക്കോട് ജില്ലാ അത് ലറ്റിക് മീറ്റിൽ 100 മീറ്ററിൽ സ്വർണ്ണ മെഡലും 600 മീറ്ററിൽ വെങ്കല മെഡലും നേടിയ ഫസൽ മുഹമ്മദ്,എന്നിവരെയാണ് അനുമോദിച്ചത്.അനുമോദനപരിപാടി പയ്യോളി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. സാഹിറ.എൻ ഉദ്ഘാടനം ചെയ്തു.ബിജു മലയിൽ അദ്ധ്യക്ഷനായി.മുനിസിപ്പൽ കൗൺസിലർമാരായ വിനീത സോമൻ, എം.വി.ബാബു എന്നിവരും പി.എം.അഷ്റഫ്, കൊയക്കോട്ട് അബ്ദുറഹിമാൻ മാസ്റ്റർ എന്നിവരും ആശംസകൾ നേർന്ന് സംസാരിച്ചു.
ചന്ദ്രൻ തോട്ടത്തിൽ സ്വാഗതവും ജോഷി.കെ.കെ.നന്ദിയും പറഞ്ഞു
Comments (0)