CUSAT Boosts Green Energy: കുസാറ്റിൽ 50 കിലോവാട്ട് ഗ്രിഡ്-കണക്റ്റഡ് സോളാർ വൈദ്യുത നിലയത്തിന്റെ ഉദ്ഘാടനം ജൂലൈ 20-ന്

കുസാറ്റിൽ 50 കിലോവാട്ട് ഗ്രിഡ്-കണക്റ്റഡ് സോളാർ വൈദ്യുത നിലയത്തിന്റെ ഉദ്ഘാടനം ജൂലൈ 20-ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) തൃക്കാക്കര ക്യാമ്പസിലെ അഡ്മിനിസ്ട്രേറ്റീവ് ബിൽഡിങ്ങിന്റെ മുകൾത്തട്ടിൽ സ്ഥാപിച്ച 50 കിലോവാട്ട്…

കുസാറ്റിൽ 50 കിലോവാട്ട് ഗ്രിഡ്-കണക്റ്റഡ് സോളാർ വൈദ്യുത നിലയത്തിന്റെ ഉദ്ഘാടനം ജൂലൈ 20-ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) തൃക്കാക്കര ക്യാമ്പസിലെ അഡ്മിനിസ്ട്രേറ്റീവ് ബിൽഡിങ്ങിന്റെ മുകൾത്തട്ടിൽ സ്ഥാപിച്ച 50 കിലോവാട്ട് ഗ്രിഡ്-കണക്റ്റഡ് സോളാർ വൈദ്യുത നിലയത്തിന്റെ ഉദ്ഘാടനം ജൂലൈ 20-ന് നടക്കും. പുനരുപയോഗ ഊർജത്തിന്റെ പ്രയോജനപ്പെടുത്തലിനും പരിസ്ഥിതി സൗഹൃദ ക്യാമ്പസ് വികസനത്തിനുമുള്ള സർവകലാശാലയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.

കുസാറ്റിലെ ഡിഡിയു കൗശൽ കേന്ദ്രമാണ് പദ്ധതി ആവിഷ്‌കരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്തത്. സർവകലാശാലയുടെ എൻജിനിയറിംഗ് വിഭാഗം പദ്ധതിയുടെ നിർവഹണം നടത്തി.

അങ്കമാലി ആസ്ഥാനമായ കെ.സി. കോപാർ എനർജി സൊല്യൂഷൻസ് (പി) ലിമിറ്റഡ് ആണ് സോളാർ വൈദ്യുത നിലയത്തിന്റെ സ്ഥാപനം നിർവഹിച്ചത്.

ജിഎസ്ടിയും മറ്റ് നിയമാനുസൃത ചെലവുകളും ഉൾപ്പെടെ പദ്ധതിയുടെ ആകെ ചെലവ് 21.68 ലക്ഷം രൂപയാണ്. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ (CSL) കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെയാണ് സോളാർ വൈദ്യുത നിലയം സ്ഥാപിച്ചത്.

പ്രതിവർഷം ഏകദേശം 73,000 യൂണിറ്റ് ശുദ്ധ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഈ നിലയം സർവകലാശാലയുടെ വൈദ്യുതി ചെലവും കാർബൺ പുറന്തള്ളലും കുറയ്ക്കുന്നതിനും ക്യാമ്പസിൽ പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകും. ജൂലൈ 20-ന് സർവകലാശാല വൈസ് ചാൻസലർ ശ്രീ.

പ്രൊഫ്. (ഡോ.) എം.

ജുനൈദ് ബുഷിരി സോളാർ വൈദ്യുത നിലയത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. രജിസ്ട്രാർ പ്രൊഫ്.

(ഡോ.) അരുണ്‍ എ. യു., കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് ജനറൽ മാനേജർ എസ് എച്ച് സന്തോഷ് ഫിലിപ്, സർവകലാശാല ഉദ്യോഗസ്ഥർ, അധ്യാപകർ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും English Summary : Cochin University of Science and Technology (CUSAT) is set to inaugurate a new 50 kW grid-connected solar power plant on its Thrikkakara campus administrative building on July 20.

Funded via Cochin Shipyard's CSR initiative and executed by KC Copar Energy Solutions for ₹21.68 Lakhs, the plant will generate 73,000 units of clean energy annually, significantly reducing the university's electricity costs and carbon footprint.

Comments (0)