Global Warming: എൽ നിനോ വർഷത്തിൽ തീവ്ര മഴ എന്തുകൊണ്ട്? -നോട് ഡോ. എസ്. അഭിലാഷ് വിശദീകരിക്കുന്നു
എൽ നിനോ വർഷത്തിൽ തീവ്ര മഴ എന്തുകൊണ്ട്? -നോട് ഡോ.എസ്. അഭിലാഷ് വിശദീകരിക്കുന്നു ഇന്ത്യയിൽ കേരളമടക്കം പല സംസ്ഥാനങ്ങളിലും പ്രളയക്കെടുതിയാണ്.മുഖ്യകാരണം എൽ നിനോ തന്നെയാണ്. എൽ നിനോ കാരണം ഉഷ്‌ണവും അതുപോലെ തന്നെ കനത്ത മഴയും മാറി മാറി ഓരോ…
എൽ നിനോ വർഷത്തിൽ തീവ്ര മഴ എന്തുകൊണ്ട്? -നോട് ഡോ.
എസ്. അഭിലാഷ് വിശദീകരിക്കുന്നു ഇന്ത്യയിൽ കേരളമടക്കം പല സംസ്ഥാനങ്ങളിലും പ്രളയക്കെടുതിയാണ്.
മുഖ്യകാരണം എൽ നിനോ തന്നെയാണ്. എൽ നിനോ കാരണം ഉഷ്‌ണവും അതുപോലെ തന്നെ കനത്ത മഴയും മാറി മാറി ഓരോ സംസ്ഥാനത്തും വന്നു പോകുന്നു.
എന്നാൽ എന്തുകൊണ്ട് എൽ നിനോ കാലത്തും തീവ്ര മഴ ലഭിക്കുന്നു എന്നതിനെ കുറിച്ച് ചില കാര്യങ്ങൾ മായി പങ്കുവെക്കുകയാണ് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല ( CUSAT ) അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫിറിക് റെഡാർ ഡയറക്ടർ ഡോ. എസ്.
അഭിലാഷ്. അദ്ദേഹം പറയുന്നത് ഇങ്ങനെ, എൽ നിനിനോ വർഷങ്ങളിൽ ഇന്ത്യയിൽ ആകെ കാലവർഷമഴ സാധാരണയായി കുറയുമെന്നത് സത്യമാണ്.
എന്നാൽ അതുകൊണ്ട് എല്ലാ പ്രദേശങ്ങളിലും മഴ കുറയുമെന്നും അതിതീവ്ര മഴ ഉണ്ടാകില്ലെന്നും അർഥമില്ല. സമീപകാലത്ത് ഗുജറാത്ത്, അസം, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ എൽ നിനോയുടെ പശ്ചാത്തലത്തിലും അതിശക്തമായ മഴയും വെള്ളപ്പൊക്കവും അനുഭവപ്പെട്ടത് ഇതിനുള്ള ഉദാഹരണമാണ്.
ഇതിന് പ്രധാന കാരണം ആഗോളതാപനവും പ്രാദേശിക കാലാവസ്ഥാ സംവിധാനങ്ങളുമാണ്. എൽ നിനോ വലിയ തോതിലുള്ള മൺസൂൺ വായു ചംക്രമണത്തെ ദുർബലമാക്കുമെങ്കിലും, ചൂടുപിടിച്ച സമുദ്രങ്ങൾ അന്തരീക്ഷത്തിലേക്ക് കൂടുതൽ ജലബാഷ്പം നൽകുന്നു.
അനുയോജ്യമായ സാഹചര്യങ്ങളിൽ ഈ ജലബാഷ്പം ശക്തമായ സംവഹന (Convective) മഴമേഘങ്ങളായി രൂപപ്പെട്ട് ചെറിയ പ്രദേശങ്ങളിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്ര മഴ പെയ്യിക്കുന്നു. അതിനാൽ അഖിലേന്ത്യാ തലത്തിൽ മഴ കുറവായാലും, ചില പ്രദേശങ്ങളിൽ റെക്കോർഡ് മഴ ലഭിക്കാം.
എൽ നിനോ മാത്രം നോക്കി മഴയെ വിലയിരുത്താൻ പറ്റില്ല ഇത് നമ്മെ പഠിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠം ഇതാണ്: ഇന്നത്തെ കാലാവസ്ഥയിൽ എൽ നിനോ മാത്രം നോക്കി മഴയെ വിലയിരുത്താൻ കഴിയില്ല. ആഗോളതാപനം, സമുദ്രങ്ങളുടെ ചൂട്, അന്തരീക്ഷത്തിലെ ജലബാഷ്പം, ന്യൂനമർദ്ദങ്ങൾ, പ്രാദേശിക ഭൂപ്രകൃതി, കാലാവസ്ഥാ വ്യവസ്ഥകളുടെ പരസ്പര ഇടപെടൽ എന്നിവയെല്ലാം ചേർന്നാണ് മഴയുടെ തീവ്രത നിർണയിക്കുന്നത്.
അതിനാൽ "മൺസൂൺ ദുർബലമാണ്" എന്നത് "ദുരന്തസാധ്യത കുറവാണ്" എന്നതിന് തുല്യമല്ല. മറിച്ച്, കുറഞ്ഞ മഴയുള്ള ഒരു മൺസൂൺ കാലത്തുപോലും ഏതാനും മണിക്കൂറുകൾക്കുള്ളിൽ അതിതീവ്ര മഴയും ഗുരുതരമായ വെള്ളപ്പൊക്കവും ഉണ്ടാകാൻ സാധ്യതയുള്ളതാണ് പുതിയ കാലാവസ്ഥാ യാഥാർഥ്യം.
എൽ നിനോ വർഷങ്ങളിൽ ഇന്ത്യയിൽ ആകെ മൺസൂൺ മഴ കുറയുമെങ്കിലും, അതുകൊണ്ട് അതിതീവ്ര മഴയ്ക്കുള്ള സാധ്യത ഇല്ലാതാകുന്നില്ല. ആഗോളതാപനം, സമുദ്രോപരിതല താപനിലയിലെ വർധന, അന്തരീക്ഷത്തിലെ ഉയർന്ന ജലബാഷ്പം, ന്യൂനമർദ്ദങ്ങൾ, പ്രാദേശിക ഭൂപ്രകൃതി എന്നിവ ഒരുമിക്കുമ്പോൾ മണിക്കൂറുകൾക്കുള്ളിൽ തന്നെ അതിശക്തമായ മഴയും വെള്ളപ്പൊക്കവും രൂപപ്പെടാം.
അതിനാൽ എൽ നിനോയെ മാത്രം അടിസ്ഥാനമാക്കി മഴയെയോ ദുരന്തസാധ്യതയെയോ വിലയിരുത്താനാകില്ല. മാറുന്ന കാലാവസ്ഥയിൽ അതിതീവ്ര മഴ പുതിയ യാഥാർഥ്യമായി മാറുകയാണെന്നും അതിനനുസരിച്ചുള്ള ജാഗ്രതയും ദുരന്തസന്നദ്ധതയും അനിവാര്യമാണെന്നും ഡോ.
എസ്. അഭിലാഷ് ചൂണ്ടിക്കാട്ടുന്നു.
English Summary : Dr. S.
Abhilash, in an interview with, breaks down why parts of India—including Kerala, Gujarat, Assam, and Arunachal Pradesh—face severe extreme rainfall and flooding even during an El Niño year.
Comments (0)