Kerala Monsoon Update: ന്യൂനമർദപാത്തി സജീവം; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ്, അഞ്ചുദിവസം മഴ തുടരും

ന്യൂനമർദപാത്തി സജീവം; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ്, അഞ്ചുദിവസം മഴ തുടരും ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ വടക്കൻ തമിഴ്‌നാട്, തെക്കൻ ഉൾനാടൻ കർണാടക, വടക്കൻ കേരളം എന്നിവ വഴി…

ന്യൂനമർദപാത്തി സജീവം; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ്, അഞ്ചുദിവസം മഴ തുടരും ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ വടക്കൻ തമിഴ്‌നാട്, തെക്കൻ ഉൾനാടൻ കർണാടക, വടക്കൻ കേരളം എന്നിവ വഴി സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദപാത്തി (Trough) സ്ഥിതിചെയ്യുകയാണ്. ഈ അന്തരീക്ഷ സാഹചര്യം കേരളത്തിൽ മഴയ്ക്ക് അനുകൂല സാഹചര്യം ശക്തിപ്പെടുത്തുന്നതായി കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നു.

മഴയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു കേരളത്തിൽ അടുത്ത അഞ്ച് ദിവസവും വ്യാപകമായി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 17 മുതൽ 21 വരെയുള്ള ദിവസങ്ങളിലാണ് മഴ തുടരുമെന്നാണ് പ്രവചനം.

ഇന്ന് (ജൂലൈ 17) തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, ജൂലൈ 17 മുതൽ 19 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. Kerala Rain Alert: കൊച്ചിക്ക് മുകളിലും അറബിക്കടലിലും മഴമേഘങ്ങൾ; മധ്യകേരളത്തിൽ മഴ ശക്തിപ്പെടാൻ സാധ്യത കൊച്ചി ഡോപ്പ്ലർ കാലാവസ്ഥാ റഡാർ (Doppler Weather Radar - DWR) പുറത്തുവിട്ട പുതിയ റഡാർ ചിത്രപ്രകാരം മധ്യകേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴമേഘങ്ങൾ പശ്ചിമ ബംഗാളിന് മുകളിൽ ന്യൂനമർദം (Low Pressure Area) പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങൾക്കും അതിനോട് ചേർന്നുള്ള ജാർഖണ്ഡ്, വടക്കൻ ഒഡീഷ മേഖലകൾക്കും മുകളിലായി ന്യൂനമർദം (Low Pressure Area) നിലനിൽക്കുകയാണ്.

അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ക്രമേണ ദുർബലമാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; കേരള തീരത്ത് വിലക്കില്ല കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (ജൂലൈ 17) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

അതിനാൽ സംസ്ഥാന തീരങ്ങളിൽ മത്സ്യബന്ധനത്തിന് പ്രത്യേക നിയന്ത്രണങ്ങളില്ല. മറ്റ് സമുദ്രമേഖലകളിൽ ശക്തമായ കാറ്റ്; ജാഗ്രത നിർദേശം അതേസമയം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ തീരങ്ങൾ, ഒഡീഷ തീരം, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ, വടക്കൻ തമിഴ്‌നാട് തീരം, തെക്കൻ ഗുജറാത്ത്, വടക്കൻ മഹാരാഷ്ട്ര തീരങ്ങൾ എന്നിവിടങ്ങളിൽ ജൂലൈ 17 മുതൽ 21 വരെ മണിക്കൂറിൽ 40 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ മേഖലകളിൽ മത്സ്യബന്ധനത്തിന് വിലക്ക് ജൂലൈ 17 മുതൽ 21 വരെ മുന്നറിയിപ്പ് നൽകിയിരിക്കുന്ന സമുദ്രമേഖലകളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും, സമുദ്രമേഖലകളുടെ വിശദാംശങ്ങൾ അറിയാൻ പുറത്തിറക്കിയ ഭൂപടം പരിശോധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

English Summary : The India Meteorological Department (IMD) has issued a heavy rainfall warning for Kerala, predicting widespread light to moderate showers across the state from July 17 to 21. Triggered by an active trough stretching from the Bay of Bengal to Lakshadweep, Thrissur is on high alert for isolated extremely heavy downpours today.

Comments (0)