Kozhikode Collector Clarifies School Leave : മഴക്കാലത്ത് സ്കൂൾ അവധി; തീരുമാനത്തിന് പിന്നിൽ കുട്ടികളുടെ സുരക്ഷയും യാഥാർഥ്യ സാഹചര്യങ്ങളും: കോഴിക്കോട് കലക്ടർ
മഴക്കാലത്ത് സ്കൂൾ അവധി; തീരുമാനത്തിന് പിന്നിൽ കുട്ടികളുടെ സുരക്ഷയും യാഥാർഥ്യ സാഹചര്യങ്ങളും: കോഴിക്കോട് കലക്ടർ മഴക്കാലത്ത് സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നതിന് പിന്നിലെ പ്രായോഗിക വെല്ലുവിളികളും തീരുമാനമെടുക്കുന്ന രീതിയും വിശദീകരിച്ച്…
മഴക്കാലത്ത് സ്കൂൾ അവധി; തീരുമാനത്തിന് പിന്നിൽ കുട്ടികളുടെ സുരക്ഷയും യാഥാർഥ്യ സാഹചര്യങ്ങളും: കോഴിക്കോട് കലക്ടർ മഴക്കാലത്ത് സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നതിന് പിന്നിലെ പ്രായോഗിക വെല്ലുവിളികളും തീരുമാനമെടുക്കുന്ന രീതിയും വിശദീകരിച്ച് കോഴിക്കോട് ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു.
സോഷ്യൽ മീഡിയയിൽ ഉയരുന്ന ആവശ്യങ്ങളോ വിമർശനങ്ങളോ അടിസ്ഥാനമാക്കിയല്ല സ്കൂൾ അവധി പ്രഖ്യാപിക്കുന്നതെന്നും, കുട്ടികളുടെ സുരക്ഷയും യഥാർഥ സാഹചര്യങ്ങളും മുൻനിർത്തിയാണ് ഓരോ തീരുമാനവും കൈക്കൊള്ളുന്നതെന്നും കലക്ടർ വ്യക്തമാക്കി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പുകൾക്ക് പുറമെ വിവിധ സർക്കാർ സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രാദേശിക വിവരങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് അവധി സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നതെന്ന് കുറിപ്പിൽ പറയുന്നു.
മഴയുടെ തീവ്രത, വെള്ളക്കെട്ട്, മണ്ണിടിച്ചിൽ സാധ്യത, റോഡുകളുടെ സ്ഥിതി, ഗതാഗത സാഹചര്യം എന്നിവ ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങൾ പരിശോധിച്ചാണ് തീരുമാനമെടുക്കുന്നത്. വിവരങ്ങൾ ഏകോപിപ്പിച്ചാണ് അന്തിമ തീരുമാനം ഒരു ജില്ലയിൽ എല്ലായിടത്തും ഒരേ രീതിയിലുള്ള കാലാവസ്ഥയാകണമെന്നില്ലെന്നും, ചില പ്രദേശങ്ങളിൽ ശക്തമായ മഴയും അപകടസാധ്യതയും നിലനിൽക്കുമ്പോൾ മറ്റ് ഭാഗങ്ങളിൽ സാധാരണ സാഹചര്യമാകാമെന്നും കലക്ടർ ചൂണ്ടിക്കാട്ടി.
അതിനാൽ തദ്ദേശഭരണ സ്ഥാപനങ്ങൾ, റവന്യൂ വകുപ്പ്, പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ദുരന്തനിവാരണ സംവിധാനം തുടങ്ങി വിവിധ ഏജൻസികളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഏകോപിപ്പിച്ചാണ് അന്തിമ തീരുമാനം സ്വീകരിക്കുന്നത്. അവധി പ്രഖ്യാപിച്ചാൽ മഴ കുറവായിരുന്നുവെന്ന വിമർശനവും, അവധി പ്രഖ്യാപിക്കാതിരുന്നാൽ സുരക്ഷ അവഗണിച്ചുവെന്ന വിമർശനവും ഉയരാറുണ്ടെന്ന് കലക്ടർ പറഞ്ഞു.
എന്നാൽ ഇത്തരം അഭിപ്രായങ്ങളല്ല ഭരണകൂടത്തിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുകയും അപകടസാധ്യത പരമാവധി ഒഴിവാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.മഴക്കാലത്ത് പൊതുജനങ്ങൾ ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ഭരണകൂടത്തിന്റെ നിർദേശങ്ങളോട് സഹകരിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.
English Summary : Kozhikode District Collector M.S. Madhavikutty addressed the protocol for declaring school holidays during the monsoon season via a Facebook post.
She emphasized that decisions are rooted in student safety and ground realities rather than social media demands or criticism.
Comments (0)