കാനഡയിലെ കാട്ടുതീയില്‍ യു.എസ് നഗരങ്ങള്‍ പുകയില്‍ മൂടി, ലോകകപ്പ് ഫൈനലിനെ ബാധിക്കുമോ? പിഴ ചുമത്തുമെന്ന് ട്രംപ്

കാനഡയിലെ കാട്ടുതീയില്‍ യു.എസ് നഗരങ്ങള്‍ പുകയില്‍ മൂടി, ലോകകപ്പ് ഫൈനലിനെ ബാധിക്കുമോ? പിഴ ചുമത്തുമെന്ന് ട്രംപ് കാനഡയില്‍ വ്യാപകമായ കാട്ടുതീയുടെ കനത്ത പുക വാഷിങ്ടന്‍ അടക്കം യു.എസിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും…

കാനഡയിലെ കാട്ടുതീയില്‍ യു.എസ് നഗരങ്ങള്‍ പുകയില്‍ മൂടി, ലോകകപ്പ് ഫൈനലിനെ ബാധിക്കുമോ? പിഴ ചുമത്തുമെന്ന് ട്രംപ് കാനഡയില്‍ വ്യാപകമായ കാട്ടുതീയുടെ കനത്ത പുക വാഷിങ്ടന്‍ അടക്കം യു.എസിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും പടര്‍ന്നു.

ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, പെന്‍സില്‍വേനിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ മാസ്‌ക്കുകള്‍ വിതരണം തുടങ്ങി. കഴിയുന്നതും വീട്ടിലിരിക്കാനും നിര്‍ദേശം നല്‍കി.

പൊതുപരിപാടികള്‍ റദ്ദാക്കി. ഒഹായോയില്‍ മേജര്‍ ലീഗ് ബേസ്‌ബോള്‍ ടൂര്‍ണമെന്റ് മാറ്റിവച്ചു.

ശനിയാഴ്ചത്തെ കണക്കനുസരിച്ച് കാനഡയില്‍ 955 കാട്ടുതീകള്‍ സജീവമാണ്. Canadian Wildland Fire Information System ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇവയില്‍ ഭൂരിഭാഗവും നിയന്ത്രണ വിധേയമല്ല.

ഒന്റാരിയോയില്‍ മാത്രം 190 കാട്ടുതീകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പുക മൂടിയ അന്തരീക്ഷം ഇന്നു ന്യൂജഴ്‌സിയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിനെ ബാധിക്കുമോയെന്ന ആശങ്കയും ഉയര്‍ന്നുകാനഡയിലെ വനമേഖലയില്‍ നൂറുകണക്കിനു സ്ഥലങ്ങളിലാണു തീ വ്യാപിച്ചത്.

ഒന്റേറിയോ പ്രവിശ്യയില്‍ ഡസനിലേറെ ഗോത്രഗ്രാമങ്ങള്‍ കത്തിനശിച്ചു. ജനങ്ങളെ ഒഴിപ്പിച്ചു.

യുഎസിലെ മിനസോട്ട വനമേഖലയിലാണ് കാട്ടുതീ പടര്‍ന്നിട്ടുള്ളത്.കാലാവസ്ഥാമാറ്റം മൂലം താപനില ഉയര്‍ന്നതാണു കാട്ടുതീ വ്യാപകമാകാന്‍ കാരണമെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, കാനഡയിലെ കാട്ടുതീയ്ക്കു കാരണം വനപരിപാലനത്തിലെ പിഴവാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു.

യുഎസില്‍ അന്തരീക്ഷ മലിനീകരണം തുടര്‍ന്നാല്‍ കാനഡയ്‌ക്കെതിരെ പിഴത്തീരുവ ചുമത്തുമെന്നും പറഞ്ഞു. വടക്കന്‍ യു.എസില്‍ പുക മൂടിയ സാഹചര്യത്തില്‍ കാനഡയ്‌ക്കെതിരേ പിഴ ചുമത്തുമെന്ന് കാനഡയില്‍ നിന്ന് യു.എസിലേക്ക് തീ പടരാതിരിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ട്രംപ് പറഞ്ഞു.

കനേഡിയന്‍ പ്രധാന മന്ത്രി മാര്‍ക് കാര്‍നെയെ താന്‍ ഫോണില്‍ വിളിക്കുമെന്ന് അവരുടെ കൃത്യവിലോപമാണ് തീ പടരാന്‍ കാരണമെന്നും ട്രംപ് ആരോപിച്ചു. കാനഡ അവരുടെ കാടുകളും കുറ്റിച്ചെടികളും കൃത്യമായി സംരക്ഷിക്കുന്നില്ലെന്നും ട്രംപ് ആരോപിച്ചു.

English Summary : US Cities Blanketed in Smoke from Canadian Wildfires: Will It Affect the World Cup Final? Trump Threatens Fines.

Concerns are mounting over whether the heavily polluted, smoke-filled skies will disrupt or impact the football World Cup final scheduled to take place in New Jersey. Dense smoke from massive Canadian wildfires has blanketed northeastern US states, including Washington, New York, New Jersey, and Pennsylvania.

Health officials have begun distributing masks, advising residents to stay indoors, and canceling public events.

Comments (0)