ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. ധർമേന്ദ്ര പ്രധാന്റെ രാജി അനിവാര്യമായിരുന്നുവെന്നും പിടിച്ചു നിൽക്കാൻ വേറെയൊരു വഴിയും ഇല്ലാത്തത് കൊണ്ടാണ് രാജി ഉണ്ടായതെന്നും…
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. ധർമേന്ദ്ര പ്രധാന്റെ രാജി അനിവാര്യമായിരുന്നുവെന്നും പിടിച്ചു നിൽക്കാൻ വേറെയൊരു വഴിയും ഇല്ലാത്തത് കൊണ്ടാണ് രാജി ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ വിദ്യാർഥികളുടെ പോരാട്ടത്തിന്റെ വിജയമാണിതെന്നും അവരോടൊപ്പം കൂടെ ഉറച്ചു നിന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും മറ്റു പ്രതിപക്ഷ പാർട്ടികൾക്കും മുഖ്യമന്ത്രി വി.ഡി സതീശൻ അഭിനന്ദനങ്ങൾ അറിയിച്ചു.
നീറ്റ് പോലെയുളള രാജ്യത്തെ പ്രധാനപ്പെട്ട പരീക്ഷകൾ കുറ്റമറ്റ രീതിയിൽ നടത്തണമെന്നും വിദ്യാർഥികളുടെ ഭാവിയും ജീവനും വച്ചുള്ള ചൂതാട്ടത്തിന് ഇനിയെങ്കിലും കേന്ദ്ര സർക്കാർ നിന്നു കൊടുക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)