ഹജ്ജ്: പണമടയ്ക്കാൻ ഒരാഴ്ച കൂടി സമയം നീട്ടി, മന്ത്രിയുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചു
തിരുവനന്തപുരം: ഹജ്ജ് തീർഥാടകരായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് ആദ്യഗഡു തുക അടയ്ക്കുന്നതിനുള്ള സമയം ഒരാഴ്ച കൂടി നീട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി. ഇതുസംബന്ധിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ കേന്ദ്ര മന്ത്രി കിരൺ റിജിജുവിന് കത്തയച്ചതിനെ തുടർന്നാണ് നടപടി.…
തിരുവനന്തപുരം: ഹജ്ജ് തീർഥാടകരായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് ആദ്യഗഡു തുക അടയ്ക്കുന്നതിനുള്ള സമയം ഒരാഴ്ച കൂടി നീട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി. ഇതുസംബന്ധിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ കേന്ദ്ര മന്ത്രി കിരൺ റിജിജുവിന് കത്തയച്ചതിനെ തുടർന്നാണ് നടപടി. ഈവർഷം തെരഞ്ഞെടുക്കപ്പെട്ടവർക്ക് നേരത്തെ ഈ മാസം 10നകം ആദ്യ ഗഡു അടയ്ക്കുന്നതിനാണ് സമയം അനുവദിച്ചിരിന്നത്. ഈ കാലയളവിൽ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും അടക്കം പൊതു അവധിയായതിനാൽ, നിരവധി സാധാരണ തീർഥാടകർക്കും നിശ്ചിത സമയത്തിനുള്ളിൽ പണമടയ്ക്കാൻ പ്രയാസം നേരിടുന്നുണ്ടെന്നും സാഹചര്യം മനസിലാക്കി പണമടയ്ക്കാനുള്ള തീയതി ഒരാഴ്ച കൂടി നീട്ടി നൽകണമെന്ന് കേന്ദ്ര ഹജ്ജ് മന്ത്രി കിരൺ റിജിജുവിനോട് അഭ്യർഥിച്ചിരുന്നു. തുടർന്നാണ് ഈ മാസം 17 വരെ പണം അടയ്ക്കാൻ സമയം അനുവദിച്ചത്.
Comments (0)