കോഴിക്കോട് വൻ തീപിടിത്തം; സൗത്ത് ബീച്ചിലെ ആക്രികടയിൽ ആണ് തീ പിടിച്ചത്

കോഴിക്കോട് വൻ തീപിടിത്തം; സൗത്ത് ബീച്ചിലെ ആക്രികടയിൽ ആണ് തീ പിടിച്ചത്
കോഴിക്കോട് സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപമുള്ള ആക്രിക്കടയിലാണ് തീപിടിത്തമുണ്ടായത്. ഹാർഡ്ബോർഡും മറ്റ് സാധനങ്ങളുമാണ് കത്തിനശിക്കുന്നത്. വിവരം ലഭിച്ചതോടെ നാട്ടുകാർ തീയണയ്ക്കാൻ ശ്രമം ആരംഭിച്ചു.
തുടർന്ന് മീഞ്ചന്ത ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പ്രാഥമിക വിവരങ്ങൾ.
പെട്രോൾ പമ്പിന് തൊട്ടടുത്താണ് തീപിടിത്തം ഉണ്ടായിരിക്കുന്നതിനാൽ തീ മറ്റ് കെട്ടിടങ്ങളിലേക്കോ പമ്പിലേക്കോ പടരാതിരിക്കാൻ ഫയർഫോഴ്‌സ് അതീവ ജാഗ്രത പുലർത്തുകയാണ്. നിലവിൽ രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തുണ്ട്. രാത്രി ഏകദേശം 10 മണിയോടെയാണ് തീപിടിത്തമുണ്ടായത്.
Comments (0)