പാലക്കാട് ശക്തമായ മഴയിൽ വീട് തകർന്ന് വീണു

പാലക്കാട് ശക്തമായ മഴയിൽ വീട് തകർന്ന് വീണു; തലനാരിഴയ്ക്ക് കുടുംബം രക്ഷപ്പെട്ടു
വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു വീണ നിലയിലാണ്
പാലക്കാട് : ശക്തമായ മഴയിൽ പാലക്കാട് അലനല്ലൂരിൽ വീട് തകർന്നു വീണു. അലനല്ലൂർ മാളിക്കുന്നിൽ രമേഷിന്റെ വീടാണ് തകർന്നത്. രമേഷും കുടുംബവും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു വീണ നിലയിലാണ്. സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് സംഭവം. രമേഷും ഭാര്യ സുനിതയും രണ്ട് മക്കളും തിരുവോണ സദ്യ കഴിച്ച ശേഷം വിരുന്ന് പോകാനായി വീടിന് പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെയായിരുന്നു അപകടം. കുടുംബം വീടിന് പുറത്തായിരുന്നതുകൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. തകർന്ന വീടിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അപ്രതീക്ഷിതമായി വീട് തകർന്നതോടെ പൂർണമായും വഴിയാധാരമായ അവസ്ഥയിലാണ് കുടുംബം.
Comments (0)