യുഗാന്ത്യം ,മെസ്സി വിരമിച്ചു
ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് അർജന്റീന ഇതിഹാസം മെസ്സി

ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് അർജന്റീന ഇതിഹാസം ലയണൽ മെസ്സി. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് മെസ്സി തന്റെ വിരമിക്കൽ പ്രഖ്യാപനം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. നീണ്ട 21 വർഷത്തെ അർജന്റീനയുടെ കുപ്പായത്തിലുള്ള ഐതിഹാസികമായ പോരാട്ടങ്ങൾക്കാണ് മെസ്സി അന്ത്യം കുറിച്ചിരിക്കുന്നത്.
അർജന്റീനക്കൊപ്പമുള്ള മെസ്സിയുടെ കരിയർ രണ്ട് കാലഘട്ടങ്ങളിലായാണ് ചരിത്രം അടയാളപ്പെടുത്തുക. ആദ്യകാലഘട്ടങ്ങളിൽ കിരീടങ്ങൾ ഒന്നും നേടാൻ സാധിക്കാതെ പോയ തോറ്റ നായകന്റെ ചരിത്രമാണ് മെസ്സിയുടെ പേരിൽ ഉള്ളതെങ്കിലും രണ്ടാം ഘട്ടത്തിൽ മെസ്സി തന്റെ ഫുട്ബോൾ കരിയർ പൂർണ്ണമാക്കുകയായിരുന്നു.
2014 ഫിഫ ലോകകപ്പ് ഫൈനലിൽ ജർമ്മനിയോട് പരാജയപ്പെട്ട് കിരീടം നഷ്ടപ്പെട്ട മെസ്സിക്ക് തുടർച്ചയായ രണ്ട് കോപ്പ അമേരിക്ക ഫൈനലുകളിൽ ചിലിയോട് തോറ്റ് കണ്ണീരോടെ വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ തന്റെ വിരമിക്കൽ തീരുമാനം പിൻവലിച്ചു കൊണ്ട് വീണ്ടും മെസ്സി അർജന്റീനയുടെ കിരീട സ്വപ്നങ്ങൾ സ്വന്തം തോളിലേറ്റി കളത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. അർജന്റീനക്കൊപ്പം 2022 ഖത്തർ ലോകകപ്പ് സ്വന്തമാക്കി കൊണ്ടാണ് മെസ്സി തന്റെ കരിയർ പൂർണമാക്കിയത്. ഇതിനിടയിൽ രണ്ടു കോപ്പ അമേരിക്കയും ഒരു ഫൈനലിസീമയും മെസ്സി അർജന്റീനക്കൊപ്പം നേടി.
2026 ഫിഫ ലോകകപ്പിൽ അർജന്റീനയെ ഫൈനൽ വരെ കൈപിടിച്ചുയർത്താൻ സാധിച്ചിരുന്നു. എന്നാൽ കലാശ പോരാട്ടത്തിൽ സ്പെയിനിനോട് പരാജയപ്പെട്ട് അർജന്റീനക്ക് കിരീടം നഷ്ടമാവുകയായിരുന്നു. ഒരുപക്ഷേ ഈ കിരീടം കൂടി നേടിയാണ് മെസ്സി തന്റെ അർജന്റീനയിലെ കരിയറിന് വിരാമം കുറിക്കുന്നതെങ്കിൽ ആരാധകർ ഒന്നടങ്കം ആവേശത്തിൽ ആകുമായിരുന്നു.
തന്റെ അവസാന ലോകകപ്പിലും ചരിത്രമെഴുതിയാണ് മെസ്സി മടങ്ങിയത്. എട്ടു ഗോളുകളും നാലു അസിസ്റ്റുകളും അർജന്റീനക്ക് വേണ്ടി നേടിക്കൊണ്ടായിരുന്നു മെസ്സിയുടെ അവസാന ലോകകപ്പ് അവസാനിച്ചത്. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചെങ്കിലും ക്ലബ്ബ് ഫുട്ബോളിൽ മെസ്സി സജീവമാകും. നിലവിൽ ഇന്റർ മയമിയുടെ താരമായ മെസ്സി തന്റെ 39 വയസ്സിലും പ്രായം തളർത്താത്ത പോരാട്ടവീര്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത് കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് അടക്കം നാലു ഗോളുകൾ ആണ് മെസ്സി അടിച്ചുകൂട്ടിയത് ഇതിൽ രണ്ടു മനോഹരമായ ഫ്രീ കിക്ക് ഗോളുകളും ഉണ്ടായിരുന്നു.
Comments (0)