ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി; ‘തൂഫാൻ കെയർ’ സംരക്ഷണവലയം വിപുലമാക്കും

ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി; ‘തൂഫാൻ കെയർ’ സംരക്ഷണവലയം വിപുലമാക്കും

വടകരയിൽ നടന്ന സീനിയർ സിറ്റിസൺസ് മീറ്റിംഗും തൂഫാൻ കെയർ ഡിക്ലറേഷൻ പരിപാടിയും ആഭ്യന്തര-വിജിലൻസ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ലഹരി മാഫിയയെ തുടച്ചുനീക്കുന്നതിനൊപ്പം കുട്ടികൾക്കും വയോജനങ്ങൾക്കും കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ സമൂഹത്തിന്റെ വിവിധ മേഖലകളെ പങ്കാളികളാക്കുന്നതാണ് തൂഫാൻ കെയർ പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

'ഓപ്പറേഷൻ തൂഫാൻ' സംസ്ഥാനത്ത് ജനകീയ മുന്നേറ്റമായി മാറിയെന്നും, പദ്ധതിയുടെ ഭാഗമായി ഇതുവരെ 10,578 പേരെ അറസ്റ്റ് ചെയ്യുകയും, 9,000-ത്തിലധികം കേസുകളിൽ ഏകദേശം 170 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു. എം.ഡി.എം.എ ഉൾപ്പെടെയുള്ള സിന്തറ്റിക് ലഹരിമരുന്നുകൾക്കെതിരെ ശക്തമായ നടപടികൾ തുടരുകയാണെന്നും പൊതുജനങ്ങളുടെ സഹകരണമാണ് വിജയത്തിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ എം.പി. ഷാഫി പറമ്പിൽ തൂഫാൻ വാരിയർ ഡിക്ലറേഷൻ നടത്തി. പത്മശ്രീ മീനാക്ഷി അമ്മ ഉൾപ്പെടെയുള്ള പ്രമുഖർ തൂഫാൻ ബാഡ്ജ് സ്വീകരിച്ചു. ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, സീനിയർ സിറ്റിസൺസ്, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പരിപാടിക്ക് മുന്നോടിയായി വടകരയിൽ ലഹരിവിരുദ്ധ സന്ദേശ റാലിയും സംഘടിപ്പിച്ചു. സമൂഹത്തെ ലഹരിയുടെ വിപത്തിൽ നിന്ന് സംരക്ഷിക്കുകയും കുട്ടികൾക്കും വയോജനങ്ങൾക്കും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയും ചെയ്യുന്നതിനുള്ള ജനകീയ സംരക്ഷണവലയമാണ് തൂഫാൻ കെയർ

Comments (0)