പ്രണയ ബന്ധം വേർപെടുത്താൻ ആവശ്യപ്പെട്ടതിന് യുവതിയെ കുത്തിക്കൊന്നു: വടക്കൻ പറവൂരിൽ ഞെട്ടിക്കുന്ന കൊലപാതകം
Paravur Affair പറവൂര്‍ : ച്ചി: വടക്കന്‍ പറവൂരില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. ആലുവ എടത്തല എന്‍എഡി കവല പുറത്തുപാറ വീട്ടില്‍ സുരമ്യ പിഎസ് (24) ആണ് കൊല്ലപ്പെട്ടത്.രാവിലെ 10 മണിയോടെയാണ് സംഭവം. കഴിഞ്ഞ വര്‍ഷം പഞ്ചായത്ത്…
Paravur Affair
പറവൂര്‍ : ച്ചി: വടക്കന്‍ പറവൂരില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. ആലുവ എടത്തല എന്‍എഡി കവല പുറത്തുപാറ വീട്ടില്‍ സുരമ്യ പിഎസ് (24) ആണ് കൊല്ലപ്പെട്ടത്.
രാവിലെ 10 മണിയോടെയാണ് സംഭവം. കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എടത്തല പഞ്ചായത്ത് ഏഴാം വാര്‍ഡ് ട്വന്റി 20 സ്ഥാനാര്‍ത്ഥിയായിരുന്നു സുരമ്യ. സംഭവത്തില്‍ സുരമ്യയുടെ ആണ്‍ സുഹൃത്തും തുരുത്തിപ്പുറം സ്വദേശിയുമായ ഷിബിനെ (34) വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.
ആറ് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മില്‍ കുറച്ച് കാലമായി നിലനിന്നിരുന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ സുരമ്യ തീരുമാനിച്ചതിലുള്ള ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് ഷിബിന്റെ മൊഴി.
കൊടുങ്ങല്ലൂരിലേക്ക് പോകാനെന്ന് പറഞ്ഞാണ് സുരമ്യ ആലുവയിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഇതിനിടെ ഷിബിന്‍ വിളിച്ചതനുസരിച്ച് സുരമ്യ പറവൂരില്‍ ബസ് ഇറങ്ങി. തുടര്‍ന്ന് ഷിബിന്‍ ബൈക്കില്‍ സുരമ്യയെ വടക്കേക്കര മുറവന്‍ തുരുത്തിലുള്ള തന്റെ വീട്ടിലെത്തിച്ചു.
രാവിലെ 10 മണിയോടെ ഷിബിന്റെ വീട്ടിലിരുന്ന് ബന്ധം പിരിയുന്നതിനെ കുറിച്ച് ഇരുവരും സംസാരിക്കുന്നതിനിടെ ഷിബിന്‍ പെട്ടെന്ന് വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച് സുരമ്യയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ഉടന്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ധം പിരിയുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തെയും വഴക്ക് നടന്നിരുന്നതായാണ് വിവരം. സബിത-ശശികുമാര്‍ ദമ്പതികളുടെ മകളാണ് സുരമ്യ. സഹോദരന്‍ - സൂരജ്.
Paravur Affair
Comments (0)