മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
ഇടുക്കി: ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്നാഴ്ച മുൻപ് വാങ്ങി കൈയിൽ കരുതിയ കത്തി ഉപയോഗിച്ചാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നൽകി. എഴുകുംവയൽ…
ഇടുക്കി: ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്നാഴ്ച മുൻപ് വാങ്ങി കൈയിൽ കരുതിയ കത്തി ഉപയോഗിച്ചാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നൽകി.
എഴുകുംവയൽ നീലാണ്ടൻകവല പാറത്തറയിൽ ആന്റണി(59), ഭാര്യ വത്സമ്മ(55) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകനും പ്രതിയുമായ അജീഷ്(26)നെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.
പൊലീസ് പറയുന്നതനുസരിച്ച്, കട്ടപ്പനയിൽനിന്ന് വാങ്ങിയ കത്തി ഉപയോഗിച്ച് ആദ്യം അമ്മയെയും തുടർന്ന് പിതാവിനെയും അജീഷ് കൊലപ്പെടുത്തി. ലഹരിക്ക് അടിമയായ അജീഷിന് ഓൺലൈൻ വായ്പകൾ തിരിച്ചടയ്ക്കാൻ മാതാപിതാക്കൾ പണം നൽകാതിരുന്നതും കുടുംബ വഴക്കുമാണ് കൊലപാതകങ്ങൾക്ക് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മാതാപിതാക്കളെ ദൈവസന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞതായാണ് അജീഷ് നൽകിയ മൊഴി. കൊലപാതകത്തിന് ശേഷം രക്തത്തിൽ കുളിച്ച നിലയിൽ കൈയിൽ കൊന്തയുമായാണ് പ്രതിയെ നാട്ടുകാർ കണ്ടെത്തിയത്. വത്സമ്മയുടെ കഴുത്തിലും വയറിലും ആന്റണിയുടെ നെഞ്ചിലും വയറിലും മാരകമായി കുത്തേറ്റിരുന്നു. മരണം ഉറപ്പാക്കുന്നതിനായി ഇരുവരുടെയും കഴുത്തിലും ആഴത്തിൽ മുറിവേൽപ്പിച്ചതായാണ് വിവരം.
Comments (0)