തിരുവനന്തപുരം പ്ലാമൂടിൽ ഫർണിച്ചർ ഗോഡൗണിന് തീപിടിച്ചു: അട്ടിമറി ആരോപണവുമായി ഉടമ

തിരുവനന്തപുരം: തിരുവനന്തപുരം പ്ലാമൂട് ജംഗ്ഷനു സമീപമുള്ള ഫർണിച്ചർ ഷോപ്പിന്റെ ഗോഡൗണിൽ തീപിടിത്തം. പട്ടം-മരപ്പാലം റോഡിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സിൻ്റെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള…

തിരുവനന്തപുരം: തിരുവനന്തപുരം പ്ലാമൂട് ജംഗ്ഷനു സമീപമുള്ള ഫർണിച്ചർ ഷോപ്പിന്റെ ഗോഡൗണിൽ തീപിടിത്തം. പട്ടം-മരപ്പാലം റോഡിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.

ഫയർഫോഴ്സിൻ്റെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പഴയ മെത്തകൾ, ചൂൽ, കുഷ്യനുകൾ, റെക്സിൻ, തടി ഉൽപ്പന്നങ്ങൾ എന്നിവ റിനോവേറ്റ് ചെയ്ത് പുതിയതായി നിർമ്മിച്ചു നൽകുന്ന കടയാണിത്. എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ ധാരാളമായി സ്റ്റോക്ക് ചെയ്തിരുന്നതിനാൽ കെട്ടിടത്തിനുള്ളിൽ നിന്നും കനത്ത പുകയാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. തൊട്ടടുത്തുള്ള ഹോട്ടലിലെ സ്റ്റാഫ് ക്വാട്ടേഴ്സിൽ താമസിച്ചിരുന്ന ജീവനക്കാരാണ് തീപിടിത്തമുണ്ടായത് ആദ്യം അറിഞ്ഞത്. തക്കസമയത്ത് ഇടപെട്ടതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ആളുകളെ ഇവിടെ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം, കടയ്ക്ക് ആരോ തീയിട്ടതാണെന്നാണ് കടയുടമയായ ജോയ് എബ്രഹാമിൻ്റെ ആരോപണം. നേരത്തെയും ഇത്തരം സംഭവങ്ങൾ ഉണ്ടായതായി ഇയാൾ പറഞ്ഞു. ഇതിൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതായും ബിസിനസ് വളർച്ചയിൽ ഇഷ്‌ടമില്ലാത്തവരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

Comments (0)