പിഎം ശ്രീയില്‍നിന്ന് പിന്‍മാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍
തിരുവനന്തപുരം: പിഎം ശ്രീയില്‍നിന്ന് പിന്‍മാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വിദ്യാഭ്യാസ വകുപ്പിന് കേന്ദ്രത്തിൻ്റെ സഹായം കിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. പിഎം ശ്രീ നടപ്പാക്കരുതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി…
തിരുവനന്തപുരം: പിഎം ശ്രീയില്‍നിന്ന് പിന്‍മാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വിദ്യാഭ്യാസ വകുപ്പിന് കേന്ദ്രത്തിൻ്റെ സഹായം കിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. പിഎം ശ്രീ നടപ്പാക്കരുതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ കൂടിയാലോചനയില്ലെന്ന ദീപ ദാസ് മുന്‍ഷിയുടെ വിമര്‍ശനവും മുഖ്യമന്ത്രി തള്ളി കളഞ്ഞു. സര്‍ക്കാരിലുള്ള കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള വരുമായി ആലോചിക്കാറുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, പിഎം ശ്രീ സിപിഎമ്മിന്റെ അടിത്തറ തകര്‍ത്ത പദ്ധതിയായിരുന്നെന്ന് രാഷ്ട്രീയ കാര്യ സമിതിയില്‍ ജോണ്‍സണ്‍ എബ്രഹാം പറഞ്ഞു. ജോണ്‍സണ്‍ എബ്രഹാമിന്റെ വാദത്തെ ഷാഫി പറമ്പിലും ബെന്നി ബെഹനാനും അജയ് തറയിലും പിന്തുണച്ചു. ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനം 15 നുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി. രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിയമനത്തിനുള്ള മാര്‍ഗ രേഖ കെപിസിസി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)