കനത്ത മഴ: ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്; വിമാന സര്‍വീസുകള്‍ വൈകുന്നു

ന്യൂഡല്‍ഹി :ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ വ്യാപക മഴ. ശക്തമായ മഴയും കാറ്റും ഇടിമിന്നലും കണക്കിലെടുത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയില്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളക്കെട്ട്…

ന്യൂഡല്‍ഹി :ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ വ്യാപക മഴ. ശക്തമായ മഴയും കാറ്റും ഇടിമിന്നലും കണക്കിലെടുത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയില്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് വിമാനസര്‍വീസുകളെ ബാധിച്ചു.

വിവിധ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് മണിക്കൂറില്‍ 3.4 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷവും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഡല്‍ഹിക്കൊപ്പം ഉത്തര്‍പ്രദേശിലെ നോയ്ഡയിലും ഗാസിയാബാദിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു

Comments (0)