ഇറാന്റെ എണ്ണക്കപ്പലുകള്‍ക്ക് നേരെ യു.എസ് ആക്രമണം.

തെഹ്‌റാന്‍: ഇറാന്റെ എണ്ണക്കപ്പലുകള്‍ക്ക് നേരെ യു.എസ് ആക്രമണം. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായതെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പലില്‍ നാല്…

തെഹ്‌റാന്‍: ഇറാന്റെ എണ്ണക്കപ്പലുകള്‍ക്ക് നേരെ യു.എസ് ആക്രമണം. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായതെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പലില്‍ നാല് മിസൈലുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. അറ്റ്ലസുകൾപരിശോധിക്കുക

എന്നാല്‍ ആളപായം ഉണ്ടായിട്ടില്ലെന്നും കപ്പലിലെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയാണെന്നും പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള തസ്‌നിമിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, ഇറാന്‍ അധികൃതര്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ഖാര്‍ഗ് ദ്വീപ് ആക്രമിക്കുന്നതിന്റെ സാങ്കല്‍പിക വിഡിയോ കഴിഞ്ഞദിവസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ പങ്കുവെച്ചിരുന്നു. 'ഖാര്‍ഗ് ദ്വീപിനെ ഛിന്നഭിന്നമാക്കും' എന്ന തലക്കെട്ടോടെ പങ്കുവെച്ച വിഡിയോയില്‍ ഇറാന്റെ എണ്ണ ടാങ്കുകള്‍ക്കും എണ്ണക്കപ്പലിനും നേരെ ആക്രമണം നടത്തുന്നതിന്റെ എ.ഐ ദൃശ്യങ്ങളാണുണ്ടായിരുന്നത്. ഇതിനു പിന്നാലെയാണ് എണ്ണക്കപ്പലിനുനേരെയുള്ള ആക്രമണം. 

അതിനിടെ, ഖാര്‍ഗിന് നേരെ ആക്രമണമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. ഖാര്‍ഗ് ദ്വീപ് ആക്രമിക്കുമെന്നും പിടിച്ചടക്കുമെന്നും ട്രംപ് പലതവണ ഭീഷണി മുഴക്കിയിട്ടുണ്ട്. എങ്കിലും ഇതുവരെ യു.എസ് ഖാര്‍ഗിനുനേരെ ആക്രമണം നടത്തിയിട്ടില്ല. 



പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്കിലെ മൂന്നാമത്തെ വലിയ എണ്ണ ഉല്‍പാദകരാണ് ഇറാന്‍. ഖാര്‍ഗ് ദ്വീപ് വഴിയായിരുന്നുയുദ്ധത്തിന് മുമ്പ് തങ്ങളുടെ അസംസ്‌കൃത എണ്ണയുടെ 90 ശതമാനവും ഇറാന്‍ കയറ്റുമതി ചെയ്തിരുന്നത്. ഏപ്രില്‍ പകുതിയോടെ ഇറാനിയന്‍ എണ്ണ കയറ്റുമതിക്ക് മേല്‍ യു.എസ് ഉപരോധം ഏര്‍പ്പെടുത്തി. തുടര്‍ന്ന് അന്ന് മുതല്‍ എണ്ണ നീക്കം തടസ്സപ്പെട്ടിരിക്കുകയാണ്. യുദ്ധത്തിന് മുമ്പ് ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് വഹിച്ചിരുന്ന പ്രധാന ജലപാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചുപൂട്ടിയതിനെത്തുടര്‍ന്നാണ് ഇറാനിയന്‍ തുറമുഖങ്ങളില്‍ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയത്. അറ്റ്ലസുകൾപരിശോധിക്കുക

ഖാര്‍ഗ് ലക്ഷ്യമിട്ടുള്ള ആക്രമണം ഇറാനിയന്‍ എണ്ണ വ്യവസായത്തിന് മാത്രമല്ല യു.എസ് നാവിക ഉപരോധം കാരണം ഇതിനകം തന്നെ പ്രതിസന്ധിയിലായ ലോക സാമ്പത്ത് വ്യവസ്ഥക്കും വലിയ തിരിച്ചടിയാകുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Comments (0)