'ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ'; അന്വേഷണം പിണറായി വിജയനിൽ എത്തിക്കാൻ ശ്രമമെന്ന് എം.വി. ഗോവിന്ദൻ
Case Exalogic Case Report Vijayan Govindan തിരുവനന്തപുരം: ( www. ) സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അന്വേഷണം പിണറായി വിജയനിൽ എത്തിക്കാൻ ശ്രമമാണ്…

Case Exalogic Case Report Vijayan Govindan
തിരുവനന്തപുരം: ( www. ) സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അന്വേഷണം പിണറായി വിജയനിൽ എത്തിക്കാൻ ശ്രമമാണ് നടക്കുന്നത്.
നിലവിലെ ഭരണകക്ഷി നേതാക്കൾ ഉൾപ്പെടെ സിഎംആർഎല്ലിന് പണം നൽകിയ ലിസ്റ്റിൽ ഉൾപ്പെട്ടവരാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഭരണം മാറിയത് കൊണ്ട് യുഡിഎഫ് രാഷ്ട്രീയ പക പോക്കലിന് തയ്യാറാകും അതാണ് ഇപ്പോൾ ഇ ഡി വന്നിരിക്കുന്നത്.
ഇത് കൊണ്ടാണ് ഇ ഡി ഇപ്പോൾ സർക്കാറിനോട് അന്വേഷണം ആവശ്യപ്പെടുന്നത്. ഇ ഡി നേരിട്ട് പോയാൽ കോടതി തള്ളും എന്നത് കൊണ്ടാണ് സർക്കാരിനെ സമീപിച്ചിരിക്കുന്നത്. സർക്കാരിന് നഷ്ടവും തനിക്ക് ലാഭവും ഉണ്ടാക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ പിണറായി വിജയന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
അതിനുള്ള ഒരു തെളിവും ഒരു കോടതിയിലും ഹാജരാക്കാൻ കഴിഞ്ഞില്ല. വിജിലൻസ് തന്നെ തള്ളിയ കേസ് ആണ്. വളഞ്ഞ വഴിയിൽ വന്നിരിക്കുകയാണ് ഇപ്പോൾ ഇ ഡിയെന്നും അദ്ദേഹം വിമർശിച്ചു.
കരുവന്നൂർ ബാങ്കിൽ നേരിട്ട് ഉത്തരവാദികൾ ആയവരെ മാപ്പ് സാക്ഷികൾ ആക്കുകയും പാർട്ടി നേതാക്കളെ പ്രതികൾ ആക്കുകയും ചെയ്തവരാണ് ഇ ഡി. സർക്കാർ തലത്തിൽ ഒരു അനുകൂല്യവും സിഎംആർഎലിന് നൽകിയിട്ടില്ല. ഒന്നും ഇല്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ മുന്നോട്ട് പോകുകയാണ് ഇ ഡി.
ആദ്യം ലക്ഷ്യം പ്രഖ്യാപിക്കുക പിന്നെ കേസ് എടുക്കുക എന്നതാണ് രീതി. ലക്ഷ്യം പിണറായിയും റിയാസുമാണ്. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം സംബന്ധിച്ച് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് നന്നായി അറിയാവുന്നതാണ്.
കേജരിവാളിനെ ഒരു തെളിവും ഇല്ലാതെ ജയിലിൽ അടച്ചു. ഇത്തരം നിലപാടുകളെ ചെറുക്കും എന്ന നിലപാട് ആണ് കേന്ദ്രത്തിൽ കോൺഗ്രസ് സ്വീകരിച്ചത്. ഇവിടെ എന്ത് നിലപാട് എടുക്കും എന്നത് കാണട്ടെ. രാഷ്‌ട്രീയമായി ഉന്നം വെച്ചു കൊണ്ട് ബോധപൂർവ്വമായ ഇടപെടലാണ് ഇത്.
ഡയറിയിൽ പേരുള്ള മന്ത്രിയുടെ വകുപ്പിനാണ് ഇപ്പോൾ കത്ത് ഇരിക്കുന്നത് എന്നതാണ് വിരോധാഭാസം. രമേശ് ചെന്നിത്തല, കുഞ്ഞാലികുട്ടി, ഉമ്മൻചാണ്ടി എന്നിവരുടെ പേര് സിഎംആർഎൽ ഡയറിയിൽ ഉണ്ടായിരുന്നത്.
അതേ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായ പോലീസിനാണ് ഇപ്പോൾ ഇ ഡി കത്ത് നൽകിയിട്ടുള്ളത് എന്നത് വിരോധാഭാസം. കേന്ദ്ര കമ്മറ്റി റിപ്പോർട്, ജനങ്ങളിൽ നിന്നുള്ള അഭിപ്രായം എല്ലാം ചേർത്താണ് മാർഗ രേഖ തയ്യാറാക്കിയത്.
മാർഗ്ഗരേഖ സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു. SFIO റിപ്പോർട്ട് നിലനിൽക്കില്ല. അതിനാലാണ് പുതിയ കേസിന് ശ്രമം. കേസ് എടുത്താൽ അത് യുഡിഎഫ് ബിജെപി ഡീൽ തന്നെയാണ്.കേസെടുക്കുമോ എന്ന് നോക്കട്ടെ.
അതിനാണ് കേരളം കത്തിരിക്കുന്നത്. തിരുവനന്തപുരത്തെ ഫോൺ ചോർത്തൽ, വിപുലീകൃത സംസ്ഥാന സമിതിയുമായി ബന്ധമില്ല. ഞങ്ങൾ അറിഞ്ഞിട്ടില്ല. പരാതി വന്നാൽ പരിശോധിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
English Summary:
Thiruvananthapuram: CPM assessed that ED move against Pinarayi Vijayan in Masappadi case is politically motivated. CPM state secretary MV Govindan said ED move is with political aim and will be faced politically and legally, alleging only political vendetta behind case. He said after state government decision, CPM state secretariat will proceed with further actions. Govindan criticized that ED itself leaked many things in investigation against T Veena, constantly trying to take investigation to Pinarayi, latest example is plan to register case. He said party had clarity when Pinarayi name was mentioned in SFIO report, figure of Rs 182 crore had come out earlier including present ruling front leaders and donation figures, but selecting only one matter case was fabricated, questioning why no case against others.
Case Exalogic Case Report Vijayan Govindan
Comments (0)