കെ.എസ്.യു ജില്ലാ പ്രസിഡന്റിനെ മർദിച്ച കേസ്; മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ
കണ്ണൂർ: കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി അതുലിനെ മർദിച്ച കേസിൽ മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി. ആകാശ്, യധുകൃഷ്ണ, നന്ദകൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ഇവരുടെ അറസ്റ്റ്…
കണ്ണൂർ: കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി അതുലിനെ മർദിച്ച കേസിൽ മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി.
ആകാശ്, യധുകൃഷ്ണ, നന്ദകൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം കൂത്തുപറമ്പ് നിർമലഗിരി കോളജിൽ വെച്ചാണ് എസ്.എഫ്.ഐ - കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. ഈ സംഘർഷത്തിലാണ് കെ.എസ്.യു ജില്ലാ പ്രസിഡന്റിന് മർദനമേറ്റത്. അതുലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 26 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Comments (0)