ജനൽപ്പാളി ഇളക്കിമാറ്റി തടിയൂരി...! പാലാരിവട്ടം പൊലീസ് സ്റ്റേഷന്റെ ശുചിമുറിയുടെ ജനൽ വഴി പ്രതി ചാടിപ്പോയി

Police Station Police Escape കൊച്ചി: ( ) പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ച് ചാടിപ്പോയി. കൃത്യമായ രേഖകളില്ലാതെ അനധികൃതമായി താമസിച്ചതിന് പിടിയിലായ ബംഗ്ലാദേശ് സ്വദേശി ഹദിയുള്ള ഖാനാണ് സ്റ്റേഷനിലെ ശുചിമുറിയുടെ…


Police Station Police Escape

കൊച്ചി: ( ) പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ച് ചാടിപ്പോയി. കൃത്യമായ രേഖകളില്ലാതെ അനധികൃതമായി താമസിച്ചതിന് പിടിയിലായ ബംഗ്ലാദേശ് സ്വദേശി ഹദിയുള്ള ഖാനാണ് സ്റ്റേഷനിലെ ശുചിമുറിയുടെ ജനൽപ്പാളി ഇളക്കി മാറ്റി രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി 8.15-ഓടെയായിരുന്നു പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായ സംഭവം.

അനധികൃത താമസക്കാരെ സ്റ്റേഷനിലെത്തിച്ച് വിരലടയാളം ശേഖരിക്കുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഹദിയുള്ള ഖാൻ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ശുചിമുറിയിൽ കയറിയ ഇയാൾ ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതോടെ പൊലീസ് പരിശോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജനൽപ്പാളി ഇളക്കിമാറ്റി പ്രതി രക്ഷപ്പെട്ടതായി കണ്ടെത്തിയത്. ചാടിപ്പോയ പ്രതിക്കായി നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ഹദിയുള്ള അടക്കം അനധികൃതമായി താമസിച്ചിരുന്ന ആറ് ബംഗ്ലാദേശ് സ്വദേശികളെയാണ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നത്. അങ്കമാലി/വെണ്ണല മേഖലകൾ കേന്ദ്രീകരിച്ച് ഇന്ത്യക്കാരെന്ന വ്യാജേന വെണ്ണല സവിത റോഡിൽ ഷാജഹാന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ.

മുഹമ്മദ് ഇബ്രാഹിം (29), സക്കീർ ഖാൻ (50), മുഹമ്മദ് ആരിഫ് (29), മുഹമ്മദ് ഉനുസ് ഖാൻ (41), ഭാര്യ ജോഷ്വാ ബീഗം (30) എന്നിവരാണ് പിടിയിലായ മറ്റു പ്രതികൾ. ആക്രി ശേഖരണമായിരുന്നു ഇവരുടെ ജോലി. കസ്റ്റഡിയിലുള്ളവരുടെ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

English Summary:

A major security lapse occurred at the Palarivattom police station in Kochi when Hadiyulla Khan, an illegal Bangladeshi national, escaped from custody. The incident happened around 8:15 PM on Wednesday during fingerprint collection, when he asked to use the restroom and escaped by removing the window glass. He was among six Bangladeshi nationals arrested for staying without valid documents in Vennala. Police have launched a massive search operation across the city to track down the escaped accused.

Police Station Police Escape

Comments (0)