​സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങിന് ഏകീകൃത സമയക്രമം; പവർകട്ട് വിവരങ്ങൾ ഒന്നര മണിക്കൂർ മുൻപ് എസ്.എം.എസ് വഴി അറിയാം

​തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് നടപ്പിലാക്കുന്നതിൽ ഏകീകൃത സമയക്രമം പാലിക്കാൻ കെ.എസ്.ഇ.ബി നിർദേശം നൽകി. ഒരാഴ്ചത്തേക്ക് പ്രദേശങ്ങളിൽ ഒരേ സമയത്ത് തന്നെ പവർകട്ട് നടപ്പാക്കണമെന്നാണ് തീരുമാനം. ഇതിനൊപ്പം പവർകട്ട് ഉണ്ടാകുന്ന സമയം മുൻകൂട്ടി…


​തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് നടപ്പിലാക്കുന്നതിൽ ഏകീകൃത സമയക്രമം പാലിക്കാൻ കെ.എസ്.ഇ.ബി നിർദേശം നൽകി. ഒരാഴ്ചത്തേക്ക് പ്രദേശങ്ങളിൽ ഒരേ സമയത്ത് തന്നെ പവർകട്ട് നടപ്പാക്കണമെന്നാണ് തീരുമാനം. ഇതിനൊപ്പം പവർകട്ട് ഉണ്ടാകുന്ന സമയം മുൻകൂട്ടി ഉപഭോക്താക്കളെ അറിയിക്കുന്ന പുതിയ സംവിധാനവും ഇന്ന് മുതൽ നിലവിൽ വരും.​കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ സംവിധാനപ്രകാരം, പവർകട്ട് ആരംഭിക്കുന്നതിന് ഒന്നര മണിക്കൂർ മുൻപ് ഉപഭോക്താക്കൾക്ക് മൊബൈൽ സന്ദേശം (എസ്.എം.എസ്) ലഭിക്കും.​അതേസമയം, കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയിൽ 700 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ജലവൈദ്യുതി ഉൽപ്പാദനം വർധിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി

Comments (0)