രക്ഷിതാക്കൾക്കായി ‘ഉണർവ്’; സമഗ്ര രക്ഷാകർതൃ പരിശീലന പദ്ധതി അവതരിപ്പിച്ചു

പയ്യോളി : വൻമുകം കോടിക്കൽ എ.എം.യു.പി. സ്കൂളിൽ കുട്ടികളുടെ പഠനമികവിനൊപ്പം അവരുടെ മാനസികവും സാമൂഹികവും വൈകാരികവുമായ വളർച്ച ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ച “ഉണർവ് – സമഗ്ര രക്ഷാകർതൃ പരിശീലന പദ്ധതി 2026–27” അവതരിപ്പിച്ച് പ്രോജക്ട്…



പയ്യോളി : വൻമുകം കോടിക്കൽ എ.എം.യു.പി. സ്കൂളിൽ കുട്ടികളുടെ പഠനമികവിനൊപ്പം അവരുടെ മാനസികവും സാമൂഹികവും വൈകാരികവുമായ വളർച്ച ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ച “ഉണർവ് – സമഗ്ര രക്ഷാകർതൃ പരിശീലന പദ്ധതി 2026–27” അവതരിപ്പിച്ച് പ്രോജക്ട് സമർപ്പിച്ചു.
അധ്യാപകനും പരിശീലകനുമായ പി.കെ. അസീസ് മാസ്റ്റർ തയ്യാറാക്കി അവതരിപ്പിച്ച പദ്ധതിയുടെ പ്രോജക്ട് സ്കൂൾ മാനേജർ ബഷീർ പി.കെ. ഏറ്റുവാങ്ങി. പ്രധാനാധ്യാപകൻ ഫൈസൽ എര ണോത്ത് അധ്യക്ഷത വഹിച്ചു. സ്കൂളിലെ അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.
രക്ഷിതാക്കളെ കുട്ടികളുടെ പഠനപ്രക്രിയയിൽ കൂടുതൽ ഫലപ്രദമായി പങ്കാളികളാക്കുകയും കുടുംബത്തിൽ ആരോഗ്യകരമായ പഠനാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുട്ടികളുടെ പഠനശീലം, ആശയവിനിമയം, കൗമാരകാല മാറ്റങ്ങൾ, മാനസിക–വൈകാരിക പിന്തുണ, ഡിജിറ്റൽ സുരക്ഷ, ലഹരി വിരുദ്ധ ബോധവൽക്കരണം, മൂല്യബോധം തുടങ്ങിയ വിവിധ വിഷയങ്ങൾ പരിശീലനത്തിന്റെ ഭാഗമാകും.
രക്ഷിതാക്കൾക്ക് ആവശ്യമായ അറിവും പ്രായോഗിക പരിശീലനവും നൽകുന്നതിനായി പരിശീലന ക്ലാസുകൾ, സംവാദങ്ങൾ, ബോധവൽക്കരണ പരിപാടികൾ, കുട്ടി–രക്ഷിതാവ് കൂട്ടായ പ്രവർത്തനങ്ങൾ, പഠന പുരോഗതി വിലയിരുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ വിവിധ ഘട്ടങ്ങളിലായി നടപ്പാക്കും.
സ്കൂൾ–രക്ഷിതാവ്–സമൂഹം എന്ന കൂട്ടായ്മ ശക്തിപ്പെടുത്തി കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് പിന്തുണയേകുകയാണ് ‘ഉണർവ്’ പദ്ധതിയുടെ ലക്ഷ്യം.
ഫോട്ടോ : പദ്ധതി പ്രോജക്ട് സ്കൂൾ മാനേജർ ബഷീർ ടി കെ ക്ക് പി. കെ അസീസ് സമർപ്പിക്കുന്നു.

Comments (0)