പേരിന് ഭാര്യ ഉടമ, കളി മുഴുവൻ പൊലീസുകാരന്റെ! കൊച്ചിയിൽ ഭാര്യയുടെ പേരിൽ ബെനാമിയായി സ്വകാര്യ ബസ് സർവീസ് നടത്തുന്നതായി വ്യാപക പരാതി

Bus ACP Bus Service കൊച്ചി: ( കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഭാര്യയുടെ പേരിൽ ബെനാമിയായി സ്വകാര്യ ബസ് സർവീസ് നടത്തുന്നതായി വ്യാപക പരാതി. തൃക്കാക്കര എ.സി.പിയുടെ ഡ്രൈവറായ 'ഷെബി' എന്നറിയപ്പെടുന്ന ഗോപിശാന്തിനെതിരെയാണ് എറണാകുളം സിറ്റി പൊലീസ്…


Bus ACP Bus Service

കൊച്ചി: ( കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഭാര്യയുടെ പേരിൽ ബെനാമിയായി സ്വകാര്യ ബസ് സർവീസ് നടത്തുന്നതായി വ്യാപക പരാതി. തൃക്കാക്കര എ.സി.പിയുടെ ഡ്രൈവറായ 'ഷെബി' എന്നറിയപ്പെടുന്ന ഗോപിശാന്തിനെതിരെയാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചിരിക്കുന്നത്.

വൈറ്റില - ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന 'ജയാസ്' എന്ന സ്വകാര്യ ബസിന്റെ ഉടമ എഴുപുന്ന സ്വദേശി പ്രജിതയാണെങ്കിലും, രേഖകളിൽ മാത്രമാണ് ഇവർ ഉടമസ്ഥരായിട്ടുള്ളത്. ഗോപിശാന്തിന്റെ ഭാര്യയാണ് പ്രജിത. ബസിന്റെ മുഴുവൻ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഗോപിശാന്ത് നേരിട്ടാണ്. നാല് ബസ് സർവീസുകൾ നടത്തുന്നതിന് പുറമെ പെർമിറ്റുകൾ വാങ്ങി മറിച്ചുവിൽക്കുന്നതായും ആരോപണമുണ്ട്.

ബെനാമി സർവീസുകൾ ചോദ്യം ചെയ്ത ബസ് ഉടമ സുനിഷിന്റെ 8 ബസുകളുടെ ചില്ല് അടിച്ച് തകർത്ത കേസിൽ ഗോപിശാന്ത് പ്രതിയാണ്. മറ്റ് ബസ് ഉടമകളെ വ്യാജ കേസിൽപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ആലപ്പുഴയിൽ നടന്ന ഇത്തരം അതിക്രമങ്ങളിൽ ഇയാൾക്കെതിരെ കേസുണ്ട്.

ഗോപിശാന്തിന്റെ തുടർച്ചയായ ഭീഷണികളും സമ്മർദ്ദങ്ങളും സഹിക്കവയ്യാതെയാണ് സഹപ്രവർത്തകരായ മറ്റ് ബസ് ഉടമകൾ ഒടുവിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് ഔദ്യോഗികമായി പരാതി നൽകിയത്.

English Summary:

Complaint filed with Kochi City Police Commissioner against Gopi Shanthan alias Shebi, driver of Thrikkakara ACP, for allegedly running private bus service in his wife's name. The private bus Jayas operating on Vytila-Cherthala route is owned by Prajitha from Ezhupunna, wife of the police driver, but allegedly managed directly by Gopi Shanthan. He is also accused of permit resale, threatening other bus owners and implicated in a case of smashing glasses of 8 buses owned by Sunish in Alappuzha for questioning benami services.

Bus ACP Bus Service

Comments (0)