നടുവണ്ണൂര്‍ വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു

Village Office Anilkumar Village നടുവണ്ണൂര്‍ വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചു. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ നടുവണ്ണൂര്‍ ടൗണില്‍ നിന്ന്…


Village Office Anilkumar Village

നടുവണ്ണൂര്‍ വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചു. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ നടുവണ്ണൂര്‍ ടൗണില്‍ നിന്ന് മന്ത്രിയെയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള ജനപ്രതിനിധികളെയും പുതിയ വില്ലേജ് ഓഫീസ് കെട്ടിട പരിസരത്തേക്ക് ആനയിച്ചു.

ജനങ്ങള്‍ക്ക് വില്ലേജ് ഓഫീസ് സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും സൗകര്യത്തിലും ലഭ്യമാക്കാന്‍ പുതിയ സ്മാര്‍ട്ട് വില്ലേജ് കെട്ടിടം വഴി സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു. ബാലുശ്ശേരി എം.എല്‍.എ വി.ടി. സൂരജ് അധ്യക്ഷത വഹിച്ചു. വേദിയുടെ ഇരുഭാഗങ്ങളിലുമായി നൂറുകണക്കിന് പ്രദേശവാസികള്‍ ഒത്തുചേര്‍ന്നു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയില്‍ കുറുമ്പൊയില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുജ, ജില്ലാ പഞ്ചായത്ത് അംഗം റീമ കുന്നുമ്മല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി അശോക് എന്നിവര്‍ സംസാരിച്ചു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളെയും സാമൂഹ്യ സംഘടനകളെയും പ്രതിനിധീകരിച്ച് എ.പി. ഷാജി, ടി.പി. ദാമോദരന്‍, ടി. നിസാര്‍, പി. കാസിം, എ.സി. രാജഗോപാലന്‍, കെ.പി. രാധാകൃഷ്ണന്‍, അശോകന്‍ പുതുക്കുടി, സുനില്‍കുമാര്‍, വിക്ടറി ചന്ദ്രന്‍, ചന്ദ്രന്‍ മലബാര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സറീന നന്ദിയും പറഞ്ഞു. പുതിയ കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചതോടെ നടുവണ്ണൂരിലെ ജനങ്ങള്‍ക്ക് റവന്യൂ സേവനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.



Village Office Anilkumar Village

Comments (0)