പക വീട്ടാൻ വിചിത്ര വഴി; ബസിന്റെ എഞ്ചിനിൽ ഉപ്പ് വിതറി കേ​ടു​പാ​ട് വ​രു​ത്തി, രണ്ട് യുവാക്കൾ അറസ്റ്റിൽ

Bus Damage Bus Engine Salt Case Owner Complaint പൂ​ക്കോ​ട്ടും​പാ​ടം(മലപ്പുറം): ( www. ) മു​ന്‍ വൈ​രാ​ഗ്യം കാ​ര​ണം ബ​സി​ന്‍റെ എ​ഞ്ചി​നു​ള്ളി​ലേ​ക്ക് ഉ​പ്പി​ട്ട് കേ​ടു​പാ​ട് വ​രു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍.…

പൂ​ക്കോ​ട്ടും​പാ​ടം(മലപ്പുറം): മു​ന്‍ വൈ​രാ​ഗ്യം കാ​ര​ണം ബ​സി​ന്‍റെ എ​ഞ്ചി​നു​ള്ളി​ലേ​ക്ക് ഉ​പ്പി​ട്ട് കേ​ടു​പാ​ട് വ​രു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. ക​രു​വാ​ര​ക്കു​ണ്ട് കേ​ര​ള പൂ​ച്ച​പ്പ​ടി സ്വ​ദേ​ശി റ​മി​സ് (19), കാ​ര​പ്പു​റം പോ​ത്ത​ന്‍​കോ​ട​ന്‍ സ​ല്‍​മാ​ന്‍ (31) എ​ന്നി​വ​രെ​യാ​ണ് പൂ​ക്കോ​ട്ടും​പാ​ടം എ​സ്‌​ഐ അ​ബ്ദു​ല്‍ ക​രീം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മാ​സം 30 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പൂ​ക്കോ​ട്ടും​പാ​ട​ത്തെ പെ​ട്രോ​ള്‍ പ​മ്പി​ല്‍ നി​ര്‍​ത്തി​യി​ട്ട സി​കെ​ബി ബ​സി​ന്‍റെ എ​ൻ​ജി​ന്‍ ന​ശി​പ്പി​ച്ച കേ​സി​ലാ​ണ് ന​ട​പ​ടി.

എ​ൻ​ജി​ന്‍റെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ ബ​സ് ഉ​ട​മ​ക്ക് മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യെ​ന്നാ​ണ് പ​രാ​തി. ബ​സ് ഉ​ട​മ ജോ​ലി​യി​ല്‍​നി​ന്ന് പി​രി​ച്ചു​വി​ട്ട​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൃ​ത്യം ന​ട​ത്താ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ മൊ​ഴി.

സം​ഭ​വ ദി​വ​സം പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​റു​ത്ത നി​റ​ത്തി​ലു​ള്ള കാ​ര്‍ പെ​ട്രോ​ള്‍ പ​മ്പ് പ​രി​സ​ര​ത്ത് എ​ത്തി​യ​തി​നെ ചു​റ്റി​പ​റ്റി​യു​ള്ള അ​ന്വേ​ഷ​ണ​വും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​മാ​ണ് വ​ഴി​തി​രി​വാ​യ​ത്.​എ​എ​സ്‌​ഐ പി. ​അ​ബ്ദു​ല്‍ സ​ലീം, എ​സ്‌​സി​പി​ഒ​മാ​രാ​യ ദീ​പ​ക്, സ​തീ​ശ​ന്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Comments (0)