കറുകുറ്റിയിലെ മണ്ണെടുപ്പ് സ്റ്റേ; നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷൻ നിർമാണം നിലച്ചു

നെടുമ്പാശ്ശേരി: കറുകുറ്റിയിലെ മണ്ണെടുപ്പിനുള്ള സ്റ്റേയെ തുടർന്ന് നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷൻ നിർമാണം നിലച്ചു. മണ്ണ് ലഭിക്കാത്തതിനാൽ 10 ദിവസമായി നിർമാണം മുടങ്ങിക്കിടക്കുകയാണ്. കരാർ പ്രകാരം നിർമാണത്തിന് ആവശ്യമായ മണ്ണ് കറുകുറ്റി റെയിൽവേ…

നെടുമ്പാശ്ശേരി: കറുകുറ്റിയിലെ മണ്ണെടുപ്പിനുള്ള സ്റ്റേയെ തുടർന്ന് നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷൻ നിർമാണം നിലച്ചു. മണ്ണ് ലഭിക്കാത്തതിനാൽ 10 ദിവസമായി നിർമാണം മുടങ്ങിക്കിടക്കുകയാണ്.

കരാർ പ്രകാരം നിർമാണത്തിന് ആവശ്യമായ മണ്ണ് കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് എടുക്കേണ്ടിയിരുന്നത്. എന്നാൽ സമീപത്തെ പള്ളി കമ്മിറ്റി വെള്ളക്കെട്ടും കെട്ടിട സുരക്ഷാ ഭീഷണിയും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച് മൂന്ന് മാസം മുമ്പ് സ്റ്റേ വാങ്ങിയതോടെ മണ്ണെടുപ്പ് തടസപ്പെട്ടു.

തുടർന്ന് അങ്കമാലി റെയിൽവേ യാർഡിലെ അവശേഷിച്ച മണ്ണ് എടുക്കാൻ റെയിൽവേ കരാറുകാരന് അനുമതി നൽകിയെങ്കിലും അത് തികഞ്ഞില്ല. 20,000 എംക്യൂബ് മണ്ണ് വേണ്ടിടത്ത് 3,000 എംക്യൂബ് മാത്രമാണ് അങ്കമാലിയിൽ നിന്ന് ലഭിച്ചത്. ഇതോടെ കറുകുറ്റിയിലെ സ്റ്റേ നീക്കാതെ നിർമാണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ്.

7.56 കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്റ്റേഷനിൽ 24 കോച്ചുകളുള്ള ട്രെയിനുകൾ നിർത്താവുന്ന രണ്ട് പ്ലാറ്റ്ഫോമുകൾ, ഫുട് ഓവർ ബ്രിഡ്ജ്, ലിഫ്റ്റ്, എസി കാത്തിരിപ്പ് കേന്ദ്രം എന്നിവയാണ് ഉണ്ടാവുക. കഴിഞ്ഞ ജനുവരിയിൽ കരാർ ഒപ്പുവെച്ചെങ്കിലും ഒമ്പത് മാസം പിന്നിട്ടിട്ടും നിലമൊരുക്കൽ പോലും പൂർത്തിയാക്കാനായിട്ടില്ല.

Comments (0)