സീനിയോറിറ്റി പരിഗണിക്കാതെ എഎംവിഐമാർക്ക് സ്ഥലംമാറ്റം; മോട്ടോർ വാഹന വകുപ്പിൽ മുറുമുറുപ്പ്
കോഴിക്കോട്: സീനിയറായ എഎംവിഐമാരെ പരിഗണിക്കാതെ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് മോട്ടോർ വാഹന വകുപ്പിൽ അസ്വാരസ്യത്തിന് വഴിവെച്ചു. എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ നിന്ന് 23 ഉദ്യോഗസ്ഥരെ വിവിധ ഓഫീസുകളിലേക്ക് മാറ്റി ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ ഉത്തരവാണ്…
കോഴിക്കോട്: സീനിയറായ എഎംവിഐമാരെ പരിഗണിക്കാതെ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് മോട്ടോർ വാഹന വകുപ്പിൽ അസ്വാരസ്യത്തിന് വഴിവെച്ചു.
എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ നിന്ന് 23 ഉദ്യോഗസ്ഥരെ വിവിധ ഓഫീസുകളിലേക്ക് മാറ്റി ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ ഉത്തരവാണ് വിവാദമായത്.
എൻഫോഴ്സ്മെന്റിൽ രണ്ടര മുതൽ മൂന്നു വർഷം സേവനം പൂർത്തിയാക്കിയ 2018 ബാച്ചിലെ 75 ഓളം ഉദ്യോഗസ്ഥരെ പരിഗണിക്കാതെ, 10 മാസം ട്രെയിനിങ് ഉൾപ്പെടെ 2 വർഷത്തിൽ താഴെ മാത്രം സേവനമുള്ള 2025 ബാച്ചിലെ ഉദ്യോഗസ്ഥരെയാണ് ഓഫീസുകളിലേക്ക് നിയമിച്ചതെന്നാണ് ആരോപണം.
ഒഴിവില്ലാത്ത റാന്നി സബ് ആർടി ഓഫീസിലേക്ക് രണ്ട് പേർക്ക് മാറ്റം നൽകിയതും വിവാദമായി.
ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ ഗതാഗത മന്ത്രി സി.പി. ജോണിന് നിവേദനം നൽകി.
Comments (0)