കോഴിക്കോട് ജ്വല്ലറിയിൽ ഗൂഗിൾ പേ തട്ടിപ്പ്; സ്വർണവുമായി യുവാവ് മുങ്ങി
കോഴിക്കോട്: ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി. രാമനാട്ടുകരയിലെ ജ്വല്ലറിയിൽ നിന്നാണ് 1.48 ഗ്രാം തൂക്കം വരുന്ന സ്വർണ ബ്രേസ്ലെറ്റ് കവർന്നത്. മാന്യമായ രീതിയിൽ കടയുടമയുമായി സംസാരിച്ച യുവാവ്, സ്വർണാഭരണം പാക്ക് ചെയ്ത ശേഷം പണം ഗൂഗിൾ പേ…
കോഴിക്കോട്: ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി. രാമനാട്ടുകരയിലെ ജ്വല്ലറിയിൽ നിന്നാണ് 1.48 ഗ്രാം തൂക്കം വരുന്ന സ്വർണ ബ്രേസ്ലെറ്റ് കവർന്നത്.
മാന്യമായ രീതിയിൽ കടയുടമയുമായി സംസാരിച്ച യുവാവ്, സ്വർണാഭരണം പാക്ക് ചെയ്ത ശേഷം പണം ഗൂഗിൾ പേ ചെയ്തതായി പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ കടയുടമയുടെ പരാതിയിൽ ഫറോക്ക് പൊലീസ് കേസെടുത്തു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Comments (0)