ഫെയ്‌സ്ബുക്ക് കമന്റ് കേസായി; മുഹമ്മദ് ഷിയാസ് എംഎൽഎയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
Muhammed Shiyas Arrest Cyber Cell Comment കൊച്ചി: : മുഹമ്മദ് ഷിയാസ് എംഎൽഎയെ സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പെരിനാട് ചന്ദനത്തോപ്പ് സ്വദേശി കെട്ടിടത്തിൽ വീട്ടിൽ എസ് മുഹമ്മദ് റഫീഖ് (51)…
Muhammed Shiyas Arrest Cyber Cell Comment
കൊച്ചി: : മുഹമ്മദ് ഷിയാസ് എംഎൽഎയെ സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പെരിനാട് ചന്ദനത്തോപ്പ് സ്വദേശി കെട്ടിടത്തിൽ വീട്ടിൽ എസ് മുഹമ്മദ് റഫീഖ് (51) എന്നയാളാണ് പിടിയിലായത്.
മട്ടാഞ്ചേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തോപ്പുംപടി സുറിയാനി പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് എം.എൽ.എ തൻ്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് ഇയാൾ അപകീർത്തികരമായ കമൻ്റിട്ടത്.
എം.എൽ.എയെയും കുടുംബത്തെയും അവഹേളിക്കുന്ന രീതിയിലായിരുന്നു കമൻ്റെന്ന് പൊലീസ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മട്ടാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പിന്നീട് കൊച്ചി സിറ്റി പൊലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ കേസിൽ അന്വേഷണം നടത്തി. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ അജിത്ത് കുമാറിന്റെ നിർദ്ദേശം അനുസരിച്ച് ഫോർട്ട് കൊച്ചി സർക്കിൾ ഇൻസ്പെക്ടർ വിബിൻ ദാസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
എസ്.ഐ സന്തോഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ജിജോ ജോസഫ്, രതീഷ് ബി. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
English Summary:
In Kochi police arrested person who tried to defame MLA Muhammed Shiyas on social media. Arrested is S Muhammed Rafeeq (51) of Kettidathil house, Chandanathope, Perinad, Kollam. Mattancherry police arrested him. He posted defamatory comment under MLA post shared on his Facebook account in connection with Thoppumpady Suriyani Church festival. Police says comment was in manner insulting MLA and family. Based on complaint Mattancherry police registered case. Later with help of Kochi City Police Cyber Cell investigation conducted. Investigation was led by Fort Kochi Circle Inspector Vibin Das as per direction of Mattancherry Assistant Commissioner Ajith Kumar. Team including SI Santhosh Kumar, civil police officers Jijo Joseph, Ratheesh B apprehended accused.
Muhammed Shiyas Arrest Cyber Cell Comment
Comments (0)