യു.പി.ഐ ഇടപാടുകള്‍ക്ക് എം.ഡി.ആര്‍ ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയും അപ്രഖ്യാപിത വൈദ്യുതി തടസ്സത്തിനെതിരെയും കൊയിലാണ്ടിയിലെ വ്യാപാരികള്‍ പ്രതിഷേധത്തില്‍

കൊയിലാണ്ടി: യു.പി.ഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആര്‍) ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള നീക്കം പിന്‍വലിക്കണമെന്നും, വൈകുന്നേരം 6 മണി മുതല്‍ രാത്രി 9 മണി വരെയുള്ള സമയത്തെ അപ്രഖ്യാപിത വൈദ്യുതി തടസ്സത്തിന് അടിയന്തിര പരിഹാരം…

കൊയിലാണ്ടി: യു.പി.ഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആര്‍) ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള നീക്കം പിന്‍വലിക്കണമെന്നും, വൈകുന്നേരം 6 മണി മുതല്‍ രാത്രി 9 മണി വരെയുള്ള സമയത്തെ അപ്രഖ്യാപിത വൈദ്യുതി തടസ്സത്തിന് അടിയന്തിര പരിഹാരം കാണണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. രാജ്യം ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യു.പി.ഐ ഇടപാടുകള്‍ക്ക് അധിക ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് വ്യാപാരികള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ജി.എസ്.ടി, വരുമാന നികുതി, വിവിധ ലൈസന്‍സ് ഫീസുകള്‍ തുടങ്ങിയ സാമ്പത്തിക ബാധ്യതകള്‍ വഹിക്കുന്ന വ്യാപാരികള്‍ക്ക് വീണ്ടും അധിക ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

വൈകുന്നേരം 6 മുതല്‍ രാത്രി 9 വരെ കെ.എസ്.ഇ.ബി.യുടെ ഭാഗത്തുനിന്നുണ്ടാകുന്ന അപ്രഖ്യാപിത വൈദ്യുതി തടസ്സം വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കള്‍ കൂടുതലായി എത്തുന്ന സമയത്തെ വൈദ്യുതി തടസ്സം വ്യാപാരികള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിനാല്‍ അടിയന്തരമായി പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡന്റ് അമേത്ത് കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി മനീഷ് മലബാര്‍ സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി കെ. എം. രാജീവന്‍, റിയാസ് അബൂബക്കര്‍, വനിത വിങ് യൂണിറ്റ് പ്രസിഡന്റ് ജെസ്ന, ഇസ്മായില്‍ നക്ഷത്ര, ഷുഹൈബ്, പ്രജീഷ്, ലാലു, ചന്ദ്രന്‍, പവിത്രന്‍, നസീര്‍, പ്രേമന്‍, ശോഭ, ഹാരിഫ് സിഗ്‌സാക്ക് എന്നിവര്‍ സംസാരിച്ചു. ഷഹീര്‍ ഗ്യാലക്‌സി നന്ദിയും പറഞ്ഞു. ചടങ്ങില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത് വിംഗ് ഭാരവാഹികളെയും വനിതാ വിംഗ് ഭാരവാഹികളെയും ആദരിച്ചു.

The post യു.പി.ഐ ഇടപാടുകള്‍ക്ക് എം.ഡി.ആര്‍ ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയും അപ്രഖ്യാപിത വൈദ്യുതി തടസ്സത്തിനെതിരെയും കൊയിലാണ്ടിയിലെ വ്യാപാരികള്‍ പ്രതിഷേധത്തില്‍ appeared first on.

Comments (0)