നിലവിളക്ക് കത്തിച്ച് ടിവി കാണുന്നതിനിടെ ദുരന്തം; തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു

Death Fire Death Medical College കൊല്ലം: ( www. ) തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു. ഓച്ചിറ വയനകം സരസ്വതി ഭവനത്തിൽ ഷൈനി (50) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന്…


Death Fire Death Medical College

കൊല്ലം: ( www. ) തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു. ഓച്ചിറ വയനകം സരസ്വതി ഭവനത്തിൽ ഷൈനി (50) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചെ മരണം സംഭവിച്ചത്.

കഴിഞ്ഞ ദിവസം വീട്ടിൽ നിലവിളക്ക് കത്തിച്ചശേഷം ടെലിവിഷൻ കണ്ടുകൊണ്ട് നിൽക്കുന്നതിനിടെയാണ് ഷൈനിയുടെ വസ്ത്രത്തിലേക്ക് വിളക്കിൽ നിന്ന് തീ പടർന്നത്. സംഭവസമയത്ത് ഷൈനിയുടെ അമ്മയും സഹോദരിയുടെ മകനും പൂജാമുറിയിൽ പ്രാർഥനയിലായിരുന്നുവെന്നാണ് വിവരം.

ഗുരുതരമായി പൊള്ളലേറ്റ ഷൈനിയെ ആദ്യം ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് മരണം.

ഷൈനി ഓച്ചിറ ബഡ്സ് സ്കൂളിലെ വിദ്യാർഥിയായിരുന്നു. സംഭവത്തിൽ ഓച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ചും പൊലീസ് പരിശോധന നടത്തുന്നുണ്ട്.

Death Fire Death Medical College

Comments (0)