സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി സൂചന; പാക് അനുകൂല സന്ദേശങ്ങളും പതാകയും പ്രത്യക്ഷപ്പെട്ടു

Administration Department Hack BlackLeets Security തിരുവനന്തപുരം: ( www. ) സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. gad.kerala.gov.in എന്ന വെബ്സൈറ്റിലാണ് ഞായറാഴ്ച പാക് അനുകൂല സന്ദേശങ്ങളും പാകിസ്ഥാൻ…


Administration Department Hack BlackLeets Security

തിരുവനന്തപുരം: ( www. ) സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. gad.kerala.gov.in എന്ന വെബ്സൈറ്റിലാണ് ഞായറാഴ്ച പാക് അനുകൂല സന്ദേശങ്ങളും പാകിസ്ഥാൻ പതാകയും പ്രത്യക്ഷപ്പെട്ടത്. ‘Team BlackLeets’ എന്ന പേരിലുള്ള സംഘമാണ് ഹാക്കിങ്ങിന് പിന്നിലെന്ന് വെബ്സൈറ്റിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

വെബ്സൈറ്റിന്റെ ഹോം പേജിന് പകരം പാകിസ്ഥാൻ പതാകയും ‘പാകിസ്ഥാൻ സിന്ദാബാദ്’ (Pakistan Zindabad), ‘വി ആർ പാകിസ്ഥാനി ഹാക്കേഴ്സ്’ (We Are Pakistani Hackers) തുടങ്ങിയ സന്ദേശങ്ങളുമാണ് പ്രത്യക്ഷപ്പെട്ടത്. ബ്ലൂ ബ്ലാക്ക് ലീറ്റ്സ് (BlackLeets) എന്ന പേരിനൊപ്പം ‘പാക് സൈബർ അറ്റാക്കർ’ (Pak Cyber Attacker), ‘ഡെഡ് ആഡേഴ്സ് ക്രൂ’ (Dead Adders Crew), ‘പാക് ഗോസ്റ്റ് ആർമി’ (Pak Ghost Army), ‘പാക് സൈബർ സ്കൾസ്’ (Pak Cyber Skulls), ‘പാക് സൈബർ തണ്ടേഴ്സ്’ (Pak Cyber Thunders) തുടങ്ങിയ പേരുകളും ഹാക്ക് ചെയ്ത പേജിൽ രേഖപ്പെടുത്തിയിരുന്നു.

“എല്ലാ ദിവസവും നിരവധി വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെടുന്നു, ഇന്ന് നിങ്ങളുടെ ദിവസമാണ്” എന്ന സന്ദേശവും പേജിലുണ്ടായിരുന്നു. വെബ്സൈറ്റിന്റെ നിയന്ത്രണം കൈക്കലാക്കിയതായി അവകാശപ്പെടുന്ന തരത്തിലായിരുന്നു പേജ് മാറ്റിയിരുന്നത്. എന്നാൽ സൈറ്റിന്റെ ഹോം പേജ് മാത്രം മാറ്റിയതാണോ, സെർവറിലേക്കോ ഡാറ്റാബേസിലേക്കോ ഹാക്കർമാർ പ്രവേശിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല.

സംഭവത്തിന് പിന്നാലെ പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റ് ഇപ്പോൾ സാധാരണ നിലയിൽ ലഭ്യമല്ല. പരിശോധിച്ചപ്പോൾ വെബ്സൈറ്റ് അക്കൗണ്ട് സസ്പെൻഡഡ് എന്നാണ് കാണിക്കുന്നത്.

ഹോസ്റ്റിങ് അക്കൗണ്ട് സസ്പെൻഡ് ചെയ്തിരിക്കുകയാണെന്നാണ് അവിടെ കാണിക്കുന്ന സന്ദേശം. ആക്രമണത്തിന് പിന്നാലെ സുരക്ഷാ പരിശോധനകൾക്കായി സൈറ്റ് അധികൃതർ തന്നെ താൽക്കാലികമായി ഓഫ്‌ലൈൻ ചെയ്തതാണോ എന്ന കാര്യത്തിലും ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

English Summary:

Thiruvananthapuram: The official website of Kerala’s General Administration Department, gad.kerala.gov.in, showed pro-Pakistan messages and a Pakistan flag on Sunday. A group identifying itself as ‘Team BlackLeets’ claimed responsibility on the hacked page, though there has been no official confirmation. The homepage displayed messages including “Pakistan Zindabad” and “We Are Pakistani Hackers.” Other group names were also listed. It remains unclear whether only the homepage was altered or whether hackers gained access to the server or database. The website is currently unavailable and shows an account-suspended message.

Administration Department Hack BlackLeets Security

Comments (0)