‘ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഐഎമ്മിന് എന്തിന് അസ്വസ്ഥത?; കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടി' - വിമർശനവുമായി വി.ഡി. സതീശൻ
College Hostel Clash Satheesan (M) Kumar Congress തിരുവനന്തപുരം: ( www. ) തലസ്ഥാനത്തെ സംഘര്‍ഷങ്ങളില്‍ സിപിഐഎമ്മിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ബിജെപിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സിപിഐഎം അസ്വസ്ഥരാകുന്നത് എന്തിനാണെന്ന്…
College Hostel Clash Satheesan (M) Kumar Congress
തിരുവനന്തപുരം: ( www. ) തലസ്ഥാനത്തെ സംഘര്‍ഷങ്ങളില്‍ സിപിഐഎമ്മിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ബിജെപിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സിപിഐഎം അസ്വസ്ഥരാകുന്നത് എന്തിനാണെന്ന് വി ഡി സതീശന്‍ ചോദിച്ചു.
സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഇന്നലെ തിരുവനന്തപുരത്ത് അക്രമ സംഭവങ്ങളുണ്ടായത്. യുവമോര്‍ച്ചയും ബിജെപിയും നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നു. സിപിഐഎമ്മും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു.
കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനും രാജ്യത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബിജെപിക്കും എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്.
ബിജെപിക്കെതിരെ കോണ്‍ഗ്രസും പോക്ഷക സംഘടനകളും സമരം നടത്തുമ്പോള്‍ കേരളത്തിലെ സിപിഐഎം എന്തിനാണ് അസ്വസ്ഥരാകുന്നത്? സംഘ്പരിവാറിനെതിരെ കോണ്‍ഗ്രസ് ആര്‍ജവത്തോടെ സമരം നടത്തുമ്പോള്‍ സിപിഐഎമ്മിന് പൊള്ളുന്നത് എന്തുകൊണ്ടാണെന്നും വി ഡി സതീശന്‍ ചോദിച്ചു.
'സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഇന്നലെ തിരുവനന്തപുരത്ത് അക്രമ സംഭവങ്ങളുണ്ടായത്. കരുതിക്കൂട്ടിയുള്ള നീക്കമാണ് സിപിഐഎം നടത്തിയത്. എസ്എഫ്‌ഐക്കാര്‍ മനഃപൂര്‍വം പ്രകോപനം സൃഷ്ടിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബിയര്‍ കുപ്പികളും കല്ലും വലിച്ചെറിഞ്ഞു. ഏതാനും ദിവസങ്ങളായി യുവമോര്‍ച്ചയും ബിജെപിയും നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.
അതിന്റെ തുടര്‍ച്ചയാണ് ഇന്നലെ രാത്രി തിരുവനന്തപുത്ത് എസ്എഫ്‌ഐയും സിപിഐഎമ്മും കാട്ടിയത്. സിപിഐഎമ്മും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്.'
ഒരു തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ അനുവദിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇത്തരത്തില്‍ കലാപ അന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും. ജനങ്ങളുടെ സമാധാന ജീവിതം ഇല്ലാതാക്കാന്‍ ആര് ശ്രമിച്ചാലും അവര്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
English Summary:
Chief Minister V.D. Satheesan criticised the CPI(M) over the recent clashes in Thiruvananthapuram and questioned why the party was disturbed by protests against the BJP. He alleged that the violence occurred with the knowledge of the CPI(M) leadership and accused SFI workers of deliberately provoking Youth Congress protesters. Satheesan said the Youth Congress protest was against Chief Election Commissioner Gyanesh Kumar and the BJP over alleged electoral irregularities. He warned that the government would take strong action against attempts to create a riot-like atmosphere and said those disrupting public peace would face legal action.
College Hostel Clash Satheesan (M) Kumar Congress
Comments (0)