യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്
മാനന്തവാടി: മദ്യലഹരിയിൽ യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. വാളാട് അമ്പലക്കുന്ന് പണിയ ഊരിലാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ അമ്പലക്കുന്ന് സ്വദേശിനി ദീപയെ (28) മാനന്തവാടിയിലെ വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
മാനന്തവാടി: മദ്യലഹരിയിൽ യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. വാളാട് അമ്പലക്കുന്ന് പണിയ ഊരിലാണ് സംഭവം.
ആക്രമണത്തിൽ പരിക്കേറ്റ അമ്പലക്കുന്ന് സ്വദേശിനി ദീപയെ (28) മാനന്തവാടിയിലെ വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവ് ബിനുവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.
സംഭവത്തിന് പിന്നാലെ ബിനു സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വനമേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു.
Comments (0)