'ഇറങ്ങി വാടാ രാഹുലെ'....; തളിപ്പറമ്പില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി രാഹുൽ വെച്ചിയോട്ടിൻ്റെ വാഹനങ്ങൾ അടിച്ചു തകർത്തു, ശ്രീകണ്ഠാപുരത്ത് ഇന്ന് ഹര്‍ത്താല്‍

കണ്ണൂര്‍: ( www. ) സംസ്ഥാനത്ത് സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ കണ്ണൂരില്‍ വീണ്ടും ആക്രമണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ടിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു.…


കണ്ണൂര്‍: ( www. ) സംസ്ഥാനത്ത് സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ കണ്ണൂരില്‍ വീണ്ടും ആക്രമണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ടിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു.

ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. ഡി.വൈ.എഫ്.ഐ നേതാവ് കീഴാറ്റൂരിലെ എം.സി.അഖില്‍, മുഖംമൂടി ധരിച്ച മറ്റൊരാള്‍ എന്നിവരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

സംഭവസമയം രാഹുല്‍ വീട്ടില്‍ ഉറങ്ങുകയായിരുന്നു. പ്രതികള്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറി ഇറങ്ങിവാടാ രാഹുലെ എന്ന് ആക്രോശിക്കുകയും കൊല്ലുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു.

വാതിലിന് ചവിട്ടി ഭീതിപരത്തിയ ആക്രമികള്‍ വീട്ടുപരിസരത്ത് നിര്‍ത്തിയിട്ട രണ്ട് ജിറ്റോ മഹീന്ദ്ര മിനിട്രക്കുകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.

ശ്രീകണ്ഠാപുരം നഗരസഭാ ചെയര്‍മാന്‍ ഇ വി രാമകൃഷ്ണനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് ശ്രീകണ്ഠാപുരം നഗരസഭാ പരിധിയിൽ യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ വാഹനങ്ങള്‍ തടയില്ല എന്നാണ് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ യൂത്ത്‌കോണ്‍ഗ്രസും എസ്ഫ്‌ഐയും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷം രൂക്ഷമാണ്.

മന്ത്രി ഒ ജെ ജനീഷ് അടക്കം ഉള്ളവരെ നിരവധി തവണ റോഡില്‍ തടയുന്ന സമീപനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്നുണ്ടായിരുന്നു.

പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും നേതാക്കളുടെ വീടിന് നേരയും പലയിടങ്ങളില്‍ ആക്രമണം ഇരു വിഭാഗത്തില്‍ല നിന്നും ഉണ്ടായി. പ്രതിഷേധങ്ങള്‍ ഏറ്റുമുട്ടലിലേക്ക് കടക്കുന്നതിനാല്‍ വലിയ ജാഗ്രതയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ളത്.

In Taliparamba, vehicles parked at Youth Congress state general secretary Rahul Vechiyottin’s home were vandalized late last night, prompting a police case against two named individuals. In protest over an alleged attack on Sreekandapuram municipal chairman E V Ramakrishnan, the Youth Congress has called a hartal in the municipality limits today.

Comments (0)