കൂത്താളിയില്‍ ഗാന്ധി ജയന്തി ദിനത്തില്‍ റോഡ് ശുചീകരണം നടത്തി
Panchayat Jayanti Cleaning കൂത്താളി: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കൂത്താളി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ പ്രധാന റോഡ് ശുചീകരണം നടത്തി. സുരഭി കുടുംബശ്രീ അംഗങ്ങളും പാണ്ടിക്കോട് ഗാര്‍ഡിയന്‍സ് കൂട്ടായ്മ അംഗങ്ങളും സംയുക്തമായാണ് ശുചീകരണ…
Panchayat Jayanti Cleaning
കൂത്താളി: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കൂത്താളി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ പ്രധാന റോഡ് ശുചീകരണം നടത്തി. സുരഭി കുടുംബശ്രീ അംഗങ്ങളും പാണ്ടിക്കോട് ഗാര്‍ഡിയന്‍സ് കൂട്ടായ്മ അംഗങ്ങളും സംയുക്തമായാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.
കാല്‍നടയാത്രക്കും വാഹന ഗതാഗതത്തിനും തടസ്സമായ റോഡിന്റെ ഇരുവശത്തുമുള്ള പടര്‍പ്പുകളും മാലിന്യങ്ങളും നീക്കം ചെയ്ത് റോഡ് വൃത്തിയാക്കി. ഗാന്ധി സ്മരണയോടെ നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കാളികളായി.
ഇനി വരുന്ന വര്‍ഷങ്ങളില്‍ റോഡ് ശാശ്വതമായി ശുചിയായി സൂക്ഷിക്കാന്‍ റോഡരികില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കുമെന്ന് പ്രതിജ്ഞയെടുത്തു. പി.എം രവീന്ദ്രന്‍ കണ്‍വീനര്‍ ഗാര്‍ഡിയന്‍സ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൂത്താളി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം ധന്യ രമേശന്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ചു. സുരഭി കുടുംബശ്രീ അംഗം പത്മിനി കെ.എം നന്ദി പറഞ്ഞു
Panchayat Jayanti Cleaning
Comments (0)