'കരഞ്ഞു കാലുപിടിച്ചിട്ടും നിർത്തിയില്ല, അടിച്ചിട്ട് വീട്ടിൽ വിളിച്ചുപറയും'; കൊല്ലത്ത് നവവധുവിന് ഭർതൃഗൃഹത്തിൽ ക്രൂര പീഡനം, ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസ്
കൊല്ലം: ( കൊല്ലത്ത് യുവതിയെ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചതായി പരാതി. പുത്തൻതുറ സ്വദേശിനിയാണ് പരാതി നൽകിയത്. യുവതിയുടെ ശരീരമാസകലം മുറിവേറ്റ പാടുകളുണ്ടെന്ന് റിപ്പോർട്ടുണ്ട്. സംഭവത്തിൽ ഭർത്താവ് നന്ദു, ഭർതൃപിതാവ് ദിനേശ്, ഭർതൃമാതാവ് ജഗതമ്മ…

കൊല്ലം: ( കൊല്ലത്ത് യുവതിയെ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചതായി പരാതി. പുത്തൻതുറ സ്വദേശിനിയാണ് പരാതി നൽകിയത്. യുവതിയുടെ ശരീരമാസകലം മുറിവേറ്റ പാടുകളുണ്ടെന്ന് റിപ്പോർട്ടുണ്ട്. സംഭവത്തിൽ ഭർത്താവ് നന്ദു, ഭർതൃപിതാവ് ദിനേശ്, ഭർതൃമാതാവ് ജഗതമ്മ എന്നിവർക്കെതിരെ ചവറ പൊലീസ് കേസെടുത്തതായി പൊലീസ് പറയുന്നു.
നവവധുവിനെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചുവെന്നാണ് ആരോപണം. പ്രഷർ കുക്കർ, ലാപ്ടോപ്പ്, മൊബൈൽ ചാർജർ, ബെൽറ്റ് എന്നിവ ഉപയോഗിച്ച് മർദ്ദിച്ചുവെന്നാണ് യുവതി ആരോപിക്കുന്നത്. വിദേശത്ത് വെച്ചാണ് മർദ്ദനമേറ്റതെന്നാണ് പരാതിയിൽ പറയുന്നത്. നിലവിൽ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.രണ്ടുമാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞതെന്നും സ്വർണവും പണവും ആവശ്യപ്പെട്ടായിരുന്നു ആക്രമണമെന്നും യുവതിയുടെ പിതാവ് പറഞ്ഞു.
പെൺകുട്ടിയുടെ ജീവൻ തിരിച്ചുകിട്ടിയത് വലിയ ഭാഗ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞതായും പിതാവ് പറഞ്ഞു. ഭർത്താവിന് സംശയരോഗമാണെന്നും ബെൽറ്റ്, ഇടികല്ല്, കുക്കർ അടക്കമുള്ളവ ഉപയോഗിച്ച് മർദ്ദിച്ചുവെന്നും യുവതി പ്രതികരിച്ചു. കരഞ്ഞ് കാല് പിടിച്ചിട്ടും ഉപദ്രവം നിർത്തിയില്ലെന്നും പരാതിയിൽ പറയുന്നു. തന്നെ അടിച്ചിട്ട് അയാൾ വീട്ടിൽ വിളിച്ച് പറയുമായിരുന്നുവെന്നും സൈക്കോപാത്തിനെ പോലെയാണ് തന്നോട് പെരുമാറിയതെന്നും ഫോണും ലാപ്ടോപ്പും വാങ്ങി വെച്ചുവെന്നും യുവതി ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണെന്നാണ് വിവരം.
Comments (0)