തിരൂരിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു

തിരൂർ: തിരൂരിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് മക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. നിറമരുതൂർ പഞ്ചാരമൂല സ്വദേശി മേലെ വീട്ടിൽ ഹിഷാമിന്റെ ഭാര്യ തസ്നി (35) ആണ് മരിച്ചത്. മക്കളായ ഫാത്തിമ ഷെസ…

തിരൂർ: തിരൂരിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് മക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. നിറമരുതൂർ പഞ്ചാരമൂല സ്വദേശി മേലെ വീട്ടിൽ ഹിഷാമിന്റെ ഭാര്യ തസ്നി (35) ആണ് മരിച്ചത്.

മക്കളായ ഫാത്തിമ ഷെസ (14), ഷെസാൻ മുസ്തഫ (8) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം.

പൂക്കയിൽ–കൂട്ടായി–തിരൂർ റൂട്ടിൽ സർവീസ് നടത്തുന്ന കല്ലിങ്ങൽ സ്വകാര്യ ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. കൂട്ടായിയിൽനിന്ന് തിരൂരിലേക്ക് വരികയായിരുന്ന ബസ് എതിർദിശയിലുള്ള ഭാഗത്തേക്ക് കയറി, തിരൂർ ഭാഗത്തുനിന്ന് ഉണ്യാൽ ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബസ്സിനടിയിൽ പെട്ട സ്കൂട്ടിയുമായി അല്പം മുന്നോട്ട് പോയാണ് ബസ് നിന്നത്. ഈസമയം യുവതി ബസ്സിന് അടിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവ സ്ഥലത്തുതന്നെ യുവതി മരിച്ചു. അപകടം നടന്ന ഉടൻ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Comments (0)