കോഴിക്കോട് മീൻചന്തയിൽ പിതാവിന്റെ മർദനമേറ്റ് മകൻ മരിച്ചു
കോഴിക്കോട്: മീൻചന്തയിൽ പിതാവിന്റെ മർദനമേറ്റ് മകൻ മരിച്ചു. മീൻചന്ത സ്വദേശി മിസ്ഹബ് (31) ആണ് മരിച്ചത്. പിതാവ് ഉമ്മർക്കോയയുമായുള്ള വാക്കുതർക്കത്തിനിടെയാണ് സംഭവം. ലഹരി ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്. ലഹരിയെച്ചൊല്ലി…
കോഴിക്കോട്: മീൻചന്തയിൽ പിതാവിന്റെ മർദനമേറ്റ് മകൻ മരിച്ചു. മീൻചന്ത സ്വദേശി മിസ്ഹബ് (31) ആണ് മരിച്ചത്. പിതാവ് ഉമ്മർക്കോയയുമായുള്ള വാക്കുതർക്കത്തിനിടെയാണ് സംഭവം.
ലഹരി ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്. ലഹരിയെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കം ഉണ്ടാകാറുണ്ടെന്ന് പോലീസ് പറയുന്നു.
ഇന്ന് രാവിലെയും സമാനമായി തർക്കമുണ്ടായി. തുടർന്ന് വീട്ടുമുറ്റത്ത് കിടന്ന പൈപ്പ് എടുത്ത് ഉമ്മർക്കോയ മകന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിസ്ഹബിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പരിക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)