കൊയിലാണ്ടി തുറമുഖം നവീകരണ പ്രവർത്തനങ്ങൾ മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്ത് പി.എം.എം.എസ്.വൈ പദ്ധതിയിലുൾപ്പെടുത്തി പൂർത്തീകരിച്ച രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെയും തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച അരയങ്കാവ്–കുത്തംവള്ളി റോഡിന്റെയും അനുബന്ധ പാലങ്ങളുടെയും…
കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്ത് പി.എം.എം.എസ്.വൈ പദ്ധതിയിലുൾപ്പെടുത്തി പൂർത്തീകരിച്ച രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെയും തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച അരയങ്കാവ്–കുത്തംവള്ളി റോഡിന്റെയും അനുബന്ധ പാലങ്ങളുടെയും ഉദ്ഘാടനം ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ നിർവഹിച്ചു. അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയായിരുന്നു.
ഹാർബറിൻ്റെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി 20.90 കോടി രൂപ ചെലവഴിച്ച് 100 മീറ്റർ നീളമുള്ള ഫിംഗർ ജെട്ടി, ലോക്കർ മുറികൾ, നെറ്റ് മെൻഡിങ് ഷെഡ്, കോൺക്രീറ്റ് പാർക്കിംഗ് ഏരിയ, വിശ്രമ മന്ദിരം, ആന്തരിക റോഡുകൾ എന്നിവയാണ് നിർമ്മിച്ചത്. 5.88 കോടി രൂപ ചെലവഴിച്ച് ഡ്രഡ്ജിങ് പ്രവൃത്തികളും പൂർത്തീകരിച്ചു.
കൊയിലാണ്ടി ഗുരുകുലം ബീച്ച് റോഡിനെ കൊല്ലം ബീച്ച് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ കോൺക്രീറ്റ് റോഡും, 10 മീറ്ററും 6 മീറ്ററും നീളമുള്ള രണ്ട് കോൺക്രീറ്റ് പാലങ്ങളുമാണ് 1.61 കോടി രൂപ ചെലവഴിച്ച് അരയങ്കാവ്–കുത്തംവള്ളി പദ്ധതിയിൽ നിർമ്മിച്ചിട്ടുള്ളത്.
ചടങ്ങിൽ കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ യു. കെ. ചന്ദ്രൻ, വൈസ് ചെയർപേഴ്സൺ സി. ടി. ബിന്ദു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. എം. നജീബ്, വാർഡ് കൗൺസിലർമാരായ കെ. വി. സുരേഷ്, നുസൈബ അസ്സയിനാർ, കെ. എം. ഷമീം, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. അനീഷ്, എക്സിക്യൂട്ടീവ് എൻജിനീയർ എം.പി. വിനീത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു
The post കൊയിലാണ്ടി തുറമുഖം നവീകരണ പ്രവർത്തനങ്ങൾ മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു appeared first on.
Comments (0)