ചങ്ങരോത്ത് ഒറ്റക്കണ്ടത്ത് നേത്രപരിശോധനയും തിമിര നിർണയ മെഗാ ക്യാമ്പും സംഘടിപ്പിച്ചു
Checkup Camp Panchayat Detection Camp Health Center ചങ്ങരോത്ത്: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്, ചങ്ങരോത്ത് കുടുംബാരോഗ്യകേന്ദ്രം കോഴിക്കോട് ജില്ലാ ജനറല്‍ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഒറ്റക്കണ്ടം ജനകീയ ആരോഗ്യകേന്ദ്രത്തില്‍…
Checkup Camp Panchayat Detection Camp Health Center
ചങ്ങരോത്ത്: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്, ചങ്ങരോത്ത് കുടുംബാരോഗ്യകേന്ദ്രം കോഴിക്കോട് ജില്ലാ ജനറല്‍ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഒറ്റക്കണ്ടം ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നേത്രപരിശോധനയും തിമിര നിര്‍ണയ മെഗാ ക്യാമ്പും സംഘടിപ്പിച്ചു.
ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം സീനത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനന്ദ് ശങ്കര്‍ മുഖ്യാതിഥിയായി.
നൂറ്റമ്പതോളം പേര് പങ്കെടുത്ത ക്യാമ്പില്‍ തിമിരം കണ്ടെത്തിയവര്‍ക്ക് ജില്ലാ ആശുപത്രിയില്‍ തുടര്‍ പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കും. കണ്ണട ആവശ്യമുള്ളവര്‍ക്കും ശസ്ത്രക്രിയ ആവശ്യമായവര്‍ക്കും അതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.രാജേഷ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മഹേഷ് കുട്ടമ്പത്ത്, ജംഷിത, സ്വപ്ന, പിഎച്ച്എന്‍ സതി, ശില്പദാസ്, എംഎല്‍എസ്പി കെ.സി ആയിഷ, ജിജി, ഗ്രാമ പഞ്ചായത്തംഗം സി.കെ പുഷ്പ, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
Checkup Camp Panchayat Detection Camp Health Center
Comments (0)