കോഴിക്കോട് സ്കൂൾ കായികമേളയിൽ വിവാദം; പ്രഭാത ഭക്ഷണത്തിൽ പുഴുവെന്ന് പരാതി
കോഴിക്കോട്: കോഴിക്കോട് നടന്നു വരുന്ന കേരള സ്കൂൾ കായികമേളയിൽ സംഘാടകരുടെ ഭാഗത്തു നിന്നുള്ള ഗുരുതരമായ അനാസ്ഥയെന്ന് പരാതി. മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് രാവിലെ നൽകിയ പ്രഭാതഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതായി ആരോപണം ഉയർന്നു.…
കോഴിക്കോട്: കോഴിക്കോട് നടന്നു വരുന്ന കേരള സ്കൂൾ കായികമേളയിൽ സംഘാടകരുടെ ഭാഗത്തു നിന്നുള്ള ഗുരുതരമായ അനാസ്ഥയെന്ന് പരാതി. മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് രാവിലെ നൽകിയ പ്രഭാതഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതായി ആരോപണം ഉയർന്നു. സംഭവത്തിൽ രോഷാകുലരായ രക്ഷിതാക്കൾ സംഘാടകർക്കെതിരെ ഔദ്യോഗികമായി പരാതി നൽകി.
ഇന്ന് രാവിലെ നൽകിയ പുട്ടും കടലയും അടങ്ങിയ പ്രഭാതഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള ശുചിത്വമില്ലായ്മയാണ് കായികമേളയിലെ ഭക്ഷണശാലയിൽ നിലനിൽക്കുന്നതെന്ന് രക്ഷിതാക്കൾ കുറ്റപ്പെടുത്തി.
എന്നാൽ, ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന തരത്തിലുള്ള പരാതികൾ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് വിഷയത്തിൽ മന്ത്രിമാരായ വി. അബ്ദുറഹിമാൻ, എം.ബി രാജേഷ്, വി. ശിവൻകുട്ടി എന്നിവർ പ്രതികരിച്ചത്.
കായികമേളയുടെ തുടക്കം മുതൽ തന്നെ ഭക്ഷണ വിതരണത്തിൽ വലിയ ക്രമക്കേടുകളാണ് ഉയർന്നുവരുന്നതെന്നും പരാതിയുണ്ട്.
കഴിഞ്ഞ ദിവസം ഭിന്നശേഷി കുട്ടികളുടെ താമസസ്ഥലത്ത് ഭക്ഷണവുമായെത്തിയ വാഹനം വിതരണം നടത്താതെ തിരികെ പോയത് വൻ വിവാദമായിരുന്നു.
കായികമേളയുടെ ആദ്യ ദിനത്തിൽ പങ്കെടുക്കാനെത്തിയ കായികതാരങ്ങൾക്കും പരിശീലകർക്കും മണിക്കൂറുകളോളം വൈകിയാണ് ഭക്ഷണം ലഭിച്ചത്. ഇതിനു പുറമെ മാധ്യമപ്രവർത്തകർക്കും ഒഫീഷ്യൽസിനുമുള്ള ഭക്ഷണവിതരണവും തുടർച്ചയായി തടസ്സപ്പെട്ടിരുന്നു.
Comments (0)