വ്യാജപ്രചാരണം: കായിക അധ്യാപകന് സസ്പെന്‍ഷന്‍

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന രീതിയില്‍ വ്യാജപ്രചാരണം നടത്തിയ കായിക അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം പെരുമ്പാവൂര്‍ വെങ്ങോല ശലേം വി.എച്ച്.എസ്.എസിലെ അധ്യാപകനായ ജിജോ…

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന രീതിയില്‍ വ്യാജപ്രചാരണം നടത്തിയ കായിക അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം പെരുമ്പാവൂര്‍ വെങ്ങോല ശലേം വി.എച്ച്.എസ്.എസിലെ അധ്യാപകനായ ജിജോ ജെയിംസിനെതിരെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.
കായികമേള അലങ്കോലപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം നടന്നതായും ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

കായികമേളയിലെ സാമ്പാറില്‍ പുഴുവുണ്ടെന്ന് കാണിച്ച് ജിജോ ജെയിംസ് സമൂഹമാധ്യമങ്ങളില്‍ ലൈവ് വീഡിയോ പ്രചരിപ്പിച്ചിരുന്നു. വ്യാജപ്രചാരണത്തിലൂടെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് കുന്നമംഗലം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം പാചകച്ചുമതലയുള്ള പഴയിടം മോഹനന്‍ നമ്പൂതിരി പൂര്‍ണ്ണമായി നിഷേധിച്ചു. തന്റെ കരിയറില്‍ ഇന്നുവരെ ഉണ്ടാകാത്ത അനുഭവമാണിതെന്നും സംഭവത്തില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

  

The post വ്യാജപ്രചാരണം: കായിക അധ്യാപകന് സസ്പെന്‍ഷന്‍ appeared first on.

Comments (0)